ചൈനയില്‍ മോസ്‌ക് തകര്‍ക്കാനുള്ള നീക്കം തടയാന്‍ നൂറുകണക്കിന് വിശ്വാസികള്‍ രംഗത്ത്; നിങ്‌സിയ പ്രവിശ്യയില്‍ സംഘര്‍ഷാവസ്ഥ

Fri,Aug 10,2018


ബെയ്ജിംഗ്: ചൈനയുടെ വക്കു പടിഞ്ഞാറന്‍ മേഖലയിലുള്ള നിങ്‌സിയ പ്രവിശ്യയിലെ വെയിസോവിലുള്ള ഗ്രാന്‍ഡ് മോസ്‌ക് തകര്‍ക്കാനുള്ള അധികൃതരുടെ നീക്കം തടയുന്നതിന് നൂറു കണക്കിന് വിശ്വാസികള്‍ രംഗത്ത് എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. കൃത്യമായ ബില്‍ഡിംഗ് പെര്‍മിറ്റ് ഇല്ലാതെയാണ് മോസ്‌ക് നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് ആരാധാനലയം തകര്‍ക്കാന്‍ അധികൃര്‍ തീരുമാനിച്ചത്. മോസ്തിനെ തോടാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് വിശ്വാസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൈനയില്‍ 23 മില്യണ്‍ മുസ്ലികള്‍ ഉണ്ടെന്നാണ് കണക്ക്. നിങ്‌സിയ പ്രവിശ്യയില്‍ നൂറ്റാണ്ടുകളായി മുസ്ലിംകള്‍ക്ക് പ്രബലമായ സ്വാധീനമുണ്ട്. ഹുയി മുസ്ലിം വിഭാഗത്തിന്റെ ആരാധനായലമായണ് ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. മിനാരങ്ങള്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ മോസ്‌കുകളുടെ മാതൃകയിലാണ് പുതിയ ആരാധനാലയം നിര്‍മിച്ചിരിക്കുന്നത്. മുമ്പ് ചൈനീസ് മാതൃകയിലാണ് മോസ്‌കുകള്‍ നിര്‍മിച്ചിരുന്നത്. അറബിവത്കരണത്തിന്റെ ഭാഗമാണ് പുതിയ നിര്‍മാണത്തില്‍ പ്രതിഫലിക്കുന്നതെന്ന് പ്രാദേശിക അധികൃതര്‍ വിലയിരുത്തുന്നു.
ആവശ്യമായ നിര്‍മാണ അനുമതി ഇല്ലാതെ നിര്‍മിച്ച മോസ്‌ക് ഇടിച്ചു നിരത്തുമെന്ന് ഓഗസ്റ്റ് മൂന്നിന് അധികൃതര്‍ നോട്ടീസ് നല്‍കിയതോടെ ന്യൂനപക്ഷങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. വാര്‍ത്ത ഓണ്ഡലൈനില്‍ പ്രചരിച്ചതോടെ ഹുയി മുസ്ലിംകള്‍ ക്ഷുഭിതരായി. മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ രണ്ടു വര്‍ഷം എടുത്തുവെന്നും അനധികൃത നിര്‍മാണമമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് നേരത്തെ തന്നെ തടഞ്ഞില്ല എന്നുമാണ് അവര്‍ ചോദിക്കുന്നത്. മോസ്‌കിനു സമീപം വ്യാഴാഴ്ച മുതല്‍ നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്. മോസ്‌കിന്റെ മിനാരങ്ങള്‍ മാത്രം നീക്കം ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Other News

  • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
  • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
  • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
  • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
  • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
  • ന്യൂസിലാന്‍ഡ് വെടിവെപ്പിനു മിനിട്ടുകള്‍ക്ക് മുമ്പ് അക്രമി പ്രധാന മന്ത്രിയടക്കം മുപ്പത് പേര്‍ക്ക് ആക്രമണ വിവരം ഇ മെയില്‍ ചെയ്തു
  • മസൂദ് അസര്‍ പ്രശ്‌നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമെന്ന് ചൈന
  • അമേരിക്കയുടെയും, യൂറോപ്യന്‍ യൂണിന്റെയും മുന്നറിയിപ്പുകള്‍ അവഗണിച്ച് ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുമായി സഹകരിക്കാന്‍ ഇറ്റലി
  • ന്യൂസിലാന്‍ഡ് മോസ്‌കിലെ കൂട്ടക്കൊല; ഒരു മലയാളി ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
  • മുസ്ലീംകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ ഓസ്‌ട്രേലിയന്‍ മന്ത്രിയുടെ തലയില്‍ മുട്ട ഉടച്ച കൗമാരക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പതിനായിരങ്ങളുടെ ഹീറോ
  • ന്യൂസിലാന്‍ഡ് മോസ്‌കിലെ കൂട്ടക്കൊലയ്ക്കു കാരണം മുസ്ലിം കുടിയേറ്റമാണെന്നു പ്രസ്താവിച്ച ഓസ്‌ട്രേലിന്‍ സെനറ്ററെ പാര്‍ലമെന്റ് ശാസിക്കും
  • Write A Comment

     
    Reload Image
    Add code here