30 കോടി ഡോളര്‍ സഹായമല്ല, അവകാശമെന്ന് പാക്കിസ്ഥാന്‍

Tue,Sep 04,2018


ഇസ്​​ലാ​മാ​ബാ​ദ്​: യു.​എ​സ്​ റ​ദ്ദാ​ക്കി​യ 30 കോ​ടി ഡോ​ള​ർ സ​ഹാ​യ​ധ​ന​മ​ല്ല, ഭീ​ക​ര​ത​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ചെ​ല​വാ​ക്കി​യ പ​ണം തി​രി​ച്ചു​കൊ​ടു​ക്ക​ലാ​ണെ​ന്ന്​ പാ​ക്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഭീ​ക​ര​ത​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ചെ​ല​വ​ഴി​ച്ച ഇ​ന​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ൽ പ​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും പാ​കി​സ്ഥാൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ സു​ര​ക്ഷ സ​ഹാ​യ​ധ​ന​മാ​യി വ​ക​യി​രു​ത്തി​യ 110 കോ​ടി​യി​ലേ​റെ ഡോ​ള​ർ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രമ്പ്‌ ​ റ​ദ്ദാ​ക്കി​യ​തു മു​ത​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും​ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. അ​ഫ്​​ഗാ​നി​സ്ഥാ​നെ നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ പാ​കി​സ്ഥാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ യു.​എ​സ്​ സ​ഹാ​യം റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ൽ, ആ​രോ​പ​ണം നി​ഷേ​ധി​ച്ച പാ​കിസ്ഥാ​ൻ സ്വ​ന്തം മ​ണ്ണി​ൽ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്ക്​ താവളമൊരുക്കാന്‍ അ​വ​സ​രം ന​ൽ​കി​​യി​​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ​യു​ടെ പാ​ക്​ സ​ന്ദ​ർ​ശ​ന​ത്തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി. ഫ​ണ്ട്​ റ​ദ്ദാ​ക്കി​യ​ത്​ സം​ബ​ന്ധി​ച്ച്​​ ത​ങ്ങ​ളു​ടെ വാ​ദ​ങ്ങ​ൾ പോം​പി​യോ​യെ ധ​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബു​ധ​നാ​ഴ്​​ച പാ​കി​സ്ഥാനി​ലെ​ത്തു​ന്ന പോം​പി​യോ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ, സൈ​നി​ക മേ​ധാ​വി ജ​ന. ഖ​മ​ർ ജാ​വേ​ദ്​ ബാ​ജ്​​വ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.

Other News

 • ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ കൗമാരപ്രായക്കാരിക്ക് ബ്രിട്ടനിലേക്ക് മടങ്ങാനാവില്ല; പൗരത്വം റദ്ദാക്കുന്നു
 • ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്‌നി മേഗന്‍ മാര്‍കിള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
 • മസൂദ് അസര്‍ വിഷയത്തില്‍ ചൈനയെയും പാക്കിസ്ഥാനെയും പഴി ചാരുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ചൈനീസ് മീഡിയ
 • ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍; പാക്കിസ്ഥാന്‍ കോടതി വിധി റദ്ദാക്കണം, കുല്‍ഭൂഷണ്‍ യാദവിനെ മോചിപ്പിക്കണം
 • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
 • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
 • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
 • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
 • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
 • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
 • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
 • Write A Comment

   
  Reload Image
  Add code here