പാരീസില്‍ വീണ്ടും കത്തി ആക്രമണം: 7 പേർക്ക് പരിക്ക്; അഫ്ഗാൻ പൗരൻ പിടിയിൽ

Sun,Sep 09,2018


പാരീസ്: ഫ്രാന്‍സിലെ പാരീസില്‍ ഏഴുപേരെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച അഫ്ഗാന്‍ പൗരൻ പോലീസ് പിടിയിലായി. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും തീവ്രവാദി ആക്രമണമല്ലെന്നാണ് സൂചന. തെരുവിലുണ്ടായിരുന്ന അപരിചിതരായ ആള്‍ക്കാര്‍ക്ക് നേരെയായിരുന്നു ഇയാളുടെ ആക്രമണം. അക്രമത്തില്‍ പരിക്കേറ്റ ഏഴുപേരില്‍ നാല് പേരുടെ നില ഗുരുതരമാണ്. പാരീസിലെ വടക്ക് കിഴക്കന്‍ ഭാഗത്തെ കനാലിന്റെ തീരത്ത് രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൂടുതല്‍ ആളുകളെ അക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. കൊലപാതക ശ്രമത്തിന് കേസെടുത്ത് പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News

  • ഇന്ധന വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം; ഒരാള്‍ കൊല്ലപ്പെട്ടു, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
  • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
  • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
  • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
  • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
  • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
  • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
  • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
  • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
  • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
  • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
  • Write A Comment

     
    Reload Image
    Add code here