സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ

Wed,Sep 12,2018


ലണ്ടന്‍: ബ്രിട്ടനില്‍ ഉപരിപഠനം നടത്തിയ കാലത്ത് ജവഹര്‍ ലാല്‍ നെഹ്‌റു ദിവസത്തില്‍ മൂന്നു തവണ വസ്ത്രങ്ങള്‍ മാറിയിരുന്നതു കണ്ട് ഒപ്പം പഠിച്ചിരുന്ന ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ പോലും അതിശയപ്പെട്ടിരുന്നത് പഴയ കഥ. സ്‌കോട്ട്‌ലന്‍ഡിലെ സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയില്‍ നാലു വര്‍ഷത്തെ വാഴ്‌സിറ്റി പഠനത്തിനു വേണ്ടി എത്തിയ മകളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെയാണ്.
വീട്ടു ജോലിക്ക് ജീവനക്കാരെ കണ്ടെത്തുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള സില്‍വര്‍ സ്വാന്‍ റിക്രൂട്ട്‌മെന്റ് എന്ന കമ്പനിയുടെ പരസ്യത്തിലൂടെയാണ് ഇക്കാര്യം പുറത്തു വന്നത്. അതിസമ്പന്നരായ ഒരു ഇന്ത്യന്‍ കുടുംബത്തിന് ബട്‌ലര്‍, ഗാര്‍ഡ്‌നര്‍, മൂന്ന് ഹൗസ് കീപ്പേഴ്‌സ്, ഹൗസ് മാനേജര്‍, ലെഡീസ് മെയ്ഡ്, ഡ്രൈവര്‍, ഷെഫ്, മൂന്ന് ഇതര ജീവനക്കാര്‍ എന്നിവരെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. വാഴസിറ്റിക്കടുത്ത് കൊട്ടാര സദൃശ്യമായ വീട്ടില്‍ താമസിക്കുന്ന മകളുടെ ക്ഷേമം ഉറപ്പു വരുത്താനാണ് ജീവനക്കാരെ തേടുന്നതെന്നും പരസ്യത്തില്‍ പരാമര്‍ശിച്ചിരുന്നു.
മകളെ വിളിച്ചുണര്‍ത്തുക, മറ്റു ജോലിക്കാരുമായി ബന്ധപ്പെട്ട് ദിനചര്യകള്‍ ക്രമപ്പെടുത്തുക, മകളെ എല്ലാ കാര്യങ്ങളിലും സഹായിക്കുക, ഷോപ്പിംഗിനു പോവുക തുടങ്ങിയ കര്‍മങ്ങളാണ് ഏറെ സന്തോഷവതിയും ഉന്മേഷവതിയുമായ ലേഡീസ് മെയ്ഡ് ചെയ്യേണ്ടതെന്ന് പരസ്യത്തില്‍ പറയുന്നു. ഭക്ഷണം വിളമ്പി കൊടുക്കുക, മേശ വിരിക്കുക, വീട് വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവയാണ് മൂന്ന് ഇതര ജീവനക്കാരുടെ ഡ്യൂട്ടി. കഴിയുന്നിടത്തൊക്കെ വിദ്യാര്‍ഥിനിക്കു വേണ്ടി വാതില്‍ തുറന്നു കൊടുക്കാനും ഇവര്‍ക്ക് ഉത്തരവാദിത്വമുണ്ട്.
പ്രതിവര്‍ഷം 28 ലക്ഷം രൂപയാണ് പ്രതിഫലമായി ഓരോരുത്തര്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. പരിചയസമ്പന്നരായ ജീവനക്കാരെയാണ് തേടുന്നതെന്നും, കുടുംബാംഗങ്ങള്‍ ഇടയ്ക്ക് സന്ദര്‍ശനത്തിന് എത്തുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. എല്ലാ പോസിഷനുകളിലേക്കും ജീവനക്കാരെ ലഭിച്ചു കഴിഞ്ഞുവെന്നും, രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതുള്ളകൊണ്ട് കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്നും സില്‍വര്‍ സ്വാന്‍ റിക്രൂട്ട്‌മെന്റിന്റെ വക്താവ് അറിയിച്ചു.
ലോകത്തിന്റെ പല ഭാഗത്തു നിന്നും വിദ്യാര്‍ഥികള്‍ ഇവിടെ പഠനത്തിനു വരാറുണ്ടെന്നും, അവര്‍ എങ്ങിനെ ജീവിക്കുന്നു എന്നത് സ്വകാര്യ കാര്യമാണെന്നും സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയുടെ വക്താവ് അറിയിച്ചു. സാധാരണ ബ്രിട്ടനില്‍ ഉപരിപഠനത്തിന് വരുന്നവര്‍ ആദ്യ വര്‍ഷം കോളജിന്റെ 'ഹാള്‍ ഓഫ് റസിഡന്‍സി'ല്‍ കഴിയുകയാണ് പതിവ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റുള്ളവരുമായി മുറികള്‍ പങ്കുവച്ച് പരിമതിമായ ബജറ്റില്‍ താമസ സൗകര്യം ക്രമീകരിക്കുകയാണ് ചെയ്യുക. 12 ജോലിക്കാരെ നിയോഗിച്ച് ഒരു വിദ്യാര്‍ഥി പഠനത്തിന് എത്തുന്നത് അത്യപൂര്‍വ സംഭവമാണ്. വില്യം രാജകുമാരന്‍ തന്റെ ജീവിതസഖി കെയ്റ്റിയെ കണ്ടെത്തിയ കോളജ് കാമ്പസാണിത്.

Other News

 • ഇന്ധന വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം; ഒരാള്‍ കൊല്ലപ്പെട്ടു, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • Write A Comment

   
  Reload Image
  Add code here