ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും

Fri,Sep 14,2018


ബെയ്ജിംഗ്: കമ്യൂണിസ്റ്റ് ഇരുമ്പുമറയ്ക്കുള്ളില്‍ വിശ്വസത്തിന്റെ പ്രഭ കാത്തുസൂക്ഷിക്കുന്ന കത്തോലിക്കര്‍ക്ക് പ്രതീക്ഷകള്‍ പകര്‍ന്നു കൊണ്ട് വത്തിക്കാനും ചൈനയും തമ്മില്‍ ചരിത്രം കുറിക്കുന്ന ഉടമ്പടി ഈ മാസം ഒപ്പുവയ്ക്കുമെന്നു സൂചന. ഇതനുസരിച്ച ചൈനയിലെ കത്തോലിക്കരുടെയും തലവനായി മാര്‍പാപ്പയെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അംഗീകരിക്കും. പകരം ചൈനീസ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും അംഗീകാരം ലഭിക്കും. ഈ ഇടപാടുമായി അടുത്ത ബന്ധമുള്ള രണ്ടു പേരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍കൂട്ടി പ്രവചിക്കാനാവത്ത കാരണങ്ങളാള്‍ ഉടമ്പടി ഒപ്പുവയ്ക്കുന്നത് നീണ്ടുപോകാനും സാധ്യതയുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് സര്‍ക്കാരിനു വിധേയപ്പെട്ടുള്ള കത്തോലിക്കാ സമൂഹവും, മാര്‍പാപ്പയോട് വിധേയത്വം പുലര്‍ത്തുന്ന കത്തോലിക്കാ സമൂഹവും ചൈനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഉണ്ടാക്കിയിട്ടുള്ള ധാരണയനുസരിച്ച് ചൈനീസ് സര്‍ക്കാര്‍ നിയമിച്ച ഏഴു ബിഷപ്പുമാരെ വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിക്കും. കത്തോലിക്കാ വിഭാഗങ്ങള്‍ ഉള്‍പ്പെടെ വിവിധ മതവിഭാഗങ്ങള്‍ക്കെതിരേ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അടച്ചമര്‍ത്തല്‍ നടപടികള്‍ അടുത്തയിടെ സജീവമാക്കിയതിനിടെയാണ് ഇത്തരമൊരു ഒത്തുതീര്‍പ്പ് രൂപപ്പെട്ടിരിക്കുന്നത്. സഭയിലെ ലൈംഗിക ചൂഷണ വിഷയത്തില്‍ കടുത്ത വിമര്‍ശനം ഫ്രാന്‍സിസ് മാര്‍പാപ്പ നേരിടുന്നതിനിടെയാണ് ചൈനയിലെ കത്തോലിക്കരുടെ വിഷയം സജീവമായിരിക്കുന്നത്. ചൈനയും വത്തിക്കാനും തമ്മില്‍ ഈ വിഷയത്തിലുള്ള ഒത്തുതീര്‍പ്പ് വൈകുന്നത് രണ്ടു ബിഷപ്പുമാര്‍ക്ക് സ്ഥാനത്യാഗം ചെയ്യേണ്ടി വരുന്നു എന്നതിനു പുറമേ വത്തിക്കാന്‍ വിട്ടുവീഴ്ച ചെയ്യുന്നതില്‍ ചൈനയിലെ കത്തോലിക്കര്‍ക്കിടയിലുണ്ടായിട്ടുള്ള അമര്‍ഷവും കാരണമായിട്ടുണ്ട്.
കമ്യൂണിസ്റ്റ് രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ അതിവേഗമുള്ള വളര്‍ച്ചയാണ് ചൈനയുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പ്രൊട്ടസ്റ്റന്റ് സഭയോടാണ് കൂടുതല്‍ പേരും ആഭിമുഖ്യം പുലര്‍ത്തുന്നതെങ്കിലും കത്തോലിക്കാ സമൂഹങ്ങളിലെ വിഭാഗായത ഇല്ലാതാക്കാന്‍ കഴിയുമെന്ന് മാര്‍പാപ്പ പ്രതീക്ഷിക്കുന്നു. ചൈനയില്‍ ഒരു കോടിയോളം കത്തോലിക്കരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വത്തിക്കാന്‍ അംഗീകരിച്ചിട്ടില്ലാത്തതും ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതുമായ ചൈനീസ് പാട്രിയോട്ടിക കാത്തലിക് അസോസിയേഷന്റെ അംഗീകാരമുള്ള പള്ളികള്‍ക്കു മാത്രമേ ഇവിടെ ആരാധാന സ്വാതന്ത്ര്യമുള്ളൂ. വത്തിക്കാനോട് ആഭിമുഖ്യമുള്ള ബിഷപ്പുമാരുടെ നേതൃത്തിലുള്ള കത്തോലിക്കാ സമൂഹം 'അണ്ടര്‍ ഗ്രൗണ്ട്' ആരാധാനാ കേന്ദ്രങ്ങളിലാണ് പ്രാര്‍ഥന നടത്തുന്നത്. വത്തിക്കാന്‍ അംഗീകരിച്ചിട്ടുള്ള മുപ്പതിലധികം ബിഷപ്പുമാരെ ചൈനീസ് സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നാണ് സൂചന.

Other News

  • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
  • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
  • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
  • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
  • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
  • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
  • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
  • പ്ര​തി​വ​ർ​ഷം ലോകമെമ്പാടും എ​ട്ടു ല​ക്ഷ​ത്തോ​ളം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ലോകാരോഗ്യസംഘടന
  • ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മ​ത​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ ചൈ​ന​യു​ടെ നീ​ക്കം
  • പാരീസില്‍ വീണ്ടും കത്തി ആക്രമണം: 7 പേർക്ക് പരിക്ക്; അഫ്ഗാൻ പൗരൻ പിടിയിൽ
  • Write A Comment

     
    Reload Image
    Add code here