വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ജെയിംസ് പി ആലിസണും ടസുക്കോ ഹോഞ്ചോക്കും പങ്കിട്ടു

Mon,Oct 01,2018


വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ ഗവേഷകനായ ജെയിംസ് പി ആലിസണും ജാപ്പനീസ് ഗവേഷകനായ ടസുക്കോ ഹോഞ്ചോക്കുമാണ് ഈ വര്‍ഷത്തെ നൊബേല്‍ ജേതാവ്.
ശരീരത്തിലെ പ്രതിരോധ സംവിധാനമുപയോഗിച്ച് ക്യാന്‍സറിനെ നേരിടാനുള്ള രീതിയാണ് ഇരുവരും വികസിപ്പിച്ചത്.
രോഗ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുംവിധം ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുന്ന പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസണിന് പുരസ്‌കാരം.
രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ഹോന്‍ജോയ്ക്കു പുരസ്‌കാരം.
ലോകം നേരിടുന്ന പ്രധാന ആരോഗ്യ വെല്ലുവിളികളിലൊന്നാണ് ക്യാന്‍സര്‍ രോഗം.
ക്യാന്‍സര്‍ ചികിത്സയില്‍ ഏറ്റവും നിര്‍ണ്ണായകമായ കണ്ടെത്തലുകളാണ് ഇരുവരുടേതും.
പുതിയ കണ്ടെത്തലോടെ 'ഇമ്യൂണ്‍ ചെക്ക്‌പോയിന്റ് തെറപ്പി'യില്‍ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. ക്യാന്‍സര്‍ ചികിത്സയില്‍ ആഗോളതലത്തിലുണ്ടായ ചികിത്സാരീതി തന്നെ മാറ്റിമറിക്കുന്നതായി ഇരുവരുടെയും കണ്ടെത്തല്‍.

Other News

  • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
  • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
  • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
  • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
  • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
  • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
  • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
  • നാ​റ്റോ​യു​ടെ ഡി​സം​ബ​ർ സ​മ്മേ​ള​ന​ത്തി​ന് ല​ണ്ട​ൻ വേ​ദി
  • സൈന്യവും, ഐ.എസ്.ഐ ഉള്‍പ്പെടെയുള്ള ചാര ഏജന്‍സികളും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി
  • കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ ശ്രമം
  • ട്രമ്പ് - കിം രണ്ടാം ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രതിനിധി ഉത്തര കൊറിയയിലേക്ക്
  • Write A Comment

     
    Reload Image
    Add code here