ദക്ഷിണ ചൈനാ കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലിന്റെ ഗതി തടഞ്ഞ് ചൈനീസ് യുദ്ധക്കപ്പല്‍

Tue,Oct 02,2018


ബെയ്ജിംഗ്: തര്‍ക്ക പ്രദേശമായ ദക്ഷിണ ചൈന കടല്‍ മേഖലയില്‍, തങ്ങളുടേതെന്ന് ചൈന അവകാശപ്പെടുന്ന സ്പാര്‍ട്‌ലി ദ്വീപുകള്‍ക്ക് സമീപത്തു കൂടെ സഞ്ചരിച്ച അമേരിക്കന്‍ പടക്കപ്പലിന് മറ്റൊരു ചൈനീസ് പടക്കപ്പല്‍ സമീപത്തു കൂടെ വന്നതു കൊണ്ട് ഗതി മാറ്റേണ്ടി വന്നു. സുരക്ഷിതമല്ലാത്ത രീതിയില്‍ ചൈനീസ് കപ്പല്‍ എത്തുകയായിരുന്നുവെന്ന് യു.എസ് നാവിക സേന അറിയിച്ചു. ചൈനീസ് കപ്പല്‍ 41 മീറ്റര്‍ അടുത്തെത്തിയിരുന്നു.
ഏറെ തന്ത്രപ്രധാനമായ കപ്പല്‍ ചാലിനോട് ചേര്‍ന്ന് കിടക്കുന്ന ദ്വീപുകള്‍ ചൈന സ്വന്തമാക്കുന്നതിനെതിരേ മേഖലയിലെ ഇതര രാജ്യങ്ങളായ തായ്‌വാന്‍, ഫിലിപ്പീന്‍സ്, ബ്രൂണെ, മലേഷ്യ, വിയറ്റ്‌നാം എന്നിവ എതിര്‍ക്കുന്നുണ്ട്. മേഖലയില്‍ കപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണമെന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്. തര്‍ക്ക പ്രദേശത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍ നീങ്ങുന്നത് പലപ്പോഴും ചൈനയെ ചൊടിപ്പിക്കുന്നു.
തര്‍ക്കത്തിലുള്ള ദ്വീപുകളുടെ 12 നോട്ടിക്കല്‍ മൈലിനുള്ളിലാണ് അമേരിക്കന്‍ പടക്കപ്പല്‍ സഞ്ചരിച്ചത്. അന്താരാഷ്ട്ര നാവിക നിയമപ്രകാരം ഒരു രാജ്യത്തിന്റെ കടല്‍ മേഖലയിലെ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ മറ്റു രാജ്യങ്ങളുടെ കപ്പുലകള്‍ക്ക് അനുമതിയില്ലാതെ സഞ്ചരിക്കാനാവില്ല. ചൈനയുടെ അവകാശവാദം തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് അമേരിക്കയുടെ നിലപാടില്‍ പ്രതിഫലിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ തീരുവയുടെ പേരില്‍ വ്യാപാര യുദ്ധം ആരംഭിച്ചിരിക്കെയാണ് കടല്‍ മേഖലയിലെ തര്‍ക്കവും ഉടലെടുത്തിരിക്കുന്നത്.

Other News

 • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
 • സൗദി അറേബ്യയില്‍ വിദ്യാഭ്യാസമേഖലയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ ആശങ്കയില്‍
 • പാക്കിസ്ഥാന്‍ റുപ്പിയുടെ മൂല്യം പത്തുശതമാനം ഇടിഞ്ഞു; രാജ്യം കടക്കെണിയില്‍
 • ചൈനയില്‍ വില്‍പന ഇടിഞ്ഞു; ജഗ്വാറിന്റെ യു.കെ പ്ലാന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു
 • കാണാതായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന
 • ചൈനാക്കാരനായ ഇന്റര്‍പോള്‍ പ്രസിഡന്റ് രാജിവച്ചു; കാണാനില്ലെന്ന് ഭാര്യ പരാതിപ്പെട്ട പ്രസിഡന്റിനെതിരേ അന്വേഷണം നടക്കുകയാണെന്ന് ചൈന
 • സൗദി മാധ്യപ്രവര്‍ത്തകന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പ്രചാരണം അടിസ്ഥാന രഹിതമെന്ന് സൗദി
 • അമേരിക്കന്‍ ഉപരോധം കണക്കിലെടുക്കാതെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും; ഡോളറിനു പകരം രൂപയില്‍ വ്യാപാരം
 • ഐ.എസ് ഭീകരരുടെ അടിമയില്‍ നിന്ന് നോബല്‍ സമ്മാന ജേതാവിലേക്ക്; ഇത് യസീദി യുവതി നാദിയ മുരാദിന്റെ കരളലയിപ്പിക്കുന്ന അതിജീവനം
 • യു.എസ് ഉപരോധ ഭീഷണി അവഗണിച്ച്‌ ഇന്ത്യയും റഷ്യയും മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു
 • ഡെനിസ് മുക് വേഗെയ്ക്കും നദിയ മുറാദിനും സമാധാന നൊബേല്‍
 • Write A Comment

   
  Reload Image
  Add code here