അമേരിക്കന്‍ ഉപരോധം കണക്കിലെടുക്കാതെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും; ഡോളറിനു പകരം രൂപയില്‍ വ്യാപാരം

Fri,Oct 05,2018


ന്യൂഡല്‍ഹി: ഇറാനെതിരേയുള്ള അമേരിക്കന്‍ ഉപരോധം നവംബര്‍ നാലിനു പ്രാബല്യത്തില്‍ വരുമെങ്കിലും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരുന്നതാണ്. നവംബറില്‍ 1.25 മില്യണ്‍ ബാരല്‍ എണ്ണ അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ കരാര്‍ ഒപ്പുവച്ചു കഴിഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ഇതു സംബന്ധിച്ച് കരാര്‍ ഉണ്ടാക്കിയതെന്ന് ഉയര്‍ന്ന വ്യവസായ കേന്ദ്രങ്ങള്‍ അറിയിച്ചു.
2018 - 19 സാമ്പത്തിക വര്‍ഷത്തില്‍ ഇറാനില്‍ നിന്ന് 9 മില്യണ്‍ ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിച്ചതെന്നും അതിന്റെ ഭാഗമയുള്ള എണ്ണയാണ് നവംബറില്‍ കൊണ്ടുവരുന്നതെന്നും ഐ.ഒ.സി കേന്ദ്രങ്ങള്‍ പറഞ്ഞു. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇളവ് അനുവദിക്കണമെന്ന് ഇന്ത്യ അമേരിക്കയോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കാമെന്നും, എന്നാല്‍ അത് സമയബന്ധതമായിരിക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോമ്പിയോ കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു.
അമേരിക്കന്‍ ഉപരോധം വരുന്നതോടെ ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്തതു കൊണ്ട് ഇന്ത്യന്‍ രൂപയില്‍ പണമിടപാട് നടത്താനാണ് ആലോചന. മുമ്പും ഇതേപോലെ രൂപയില്‍ ഇടപാട് നടന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെയും, മറ്റ് ഉത്പന്നങ്ങളുടെയും ഇറക്കുമതിക്കാണ് രൂപ ഇറാന്‍ പ്രയോജനപ്പെടുത്തിയിരുന്നത്. അമേരിക്കന്‍ ഫിനാന്‍ഷ്യല്‍ സംവിധാനങ്ങളുമായി ബന്ധമില്ലാത്ത യൂക്കോ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവ വഴി ഇറാന് പണം നല്‍കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. ഇറാക്ക്, സൗദി എന്നിവ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇറാന്‍. 2010 - 11 കാലഘട്ടത്തില്‍ സൗദിക്കു പിന്നില്‍ ഇറാന്‍ രണ്ടാമതായിരുന്നുവെങ്കിലും പാശ്ചാത്യ ഉപരോധത്തെ തുടര്‍ന്ന് അവിടെ നിന്നുള്ള ഇറക്കുമതി പിന്നീട് കുറയുകയായിരുന്നു. 2016 - 117 കാലഘട്ടത്തിലാണ് പിന്നീട് കുതിച്ചു ചാട്ടമുണ്ടായത്.

Other News

 • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
 • സൗദി അറേബ്യയില്‍ വിദ്യാഭ്യാസമേഖലയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ ആശങ്കയില്‍
 • പാക്കിസ്ഥാന്‍ റുപ്പിയുടെ മൂല്യം പത്തുശതമാനം ഇടിഞ്ഞു; രാജ്യം കടക്കെണിയില്‍
 • ചൈനയില്‍ വില്‍പന ഇടിഞ്ഞു; ജഗ്വാറിന്റെ യു.കെ പ്ലാന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു
 • കാണാതായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന
 • ചൈനാക്കാരനായ ഇന്റര്‍പോള്‍ പ്രസിഡന്റ് രാജിവച്ചു; കാണാനില്ലെന്ന് ഭാര്യ പരാതിപ്പെട്ട പ്രസിഡന്റിനെതിരേ അന്വേഷണം നടക്കുകയാണെന്ന് ചൈന
 • സൗദി മാധ്യപ്രവര്‍ത്തകന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പ്രചാരണം അടിസ്ഥാന രഹിതമെന്ന് സൗദി
 • ഐ.എസ് ഭീകരരുടെ അടിമയില്‍ നിന്ന് നോബല്‍ സമ്മാന ജേതാവിലേക്ക്; ഇത് യസീദി യുവതി നാദിയ മുരാദിന്റെ കരളലയിപ്പിക്കുന്ന അതിജീവനം
 • യു.എസ് ഉപരോധ ഭീഷണി അവഗണിച്ച്‌ ഇന്ത്യയും റഷ്യയും മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു
 • ഡെനിസ് മുക് വേഗെയ്ക്കും നദിയ മുറാദിനും സമാധാന നൊബേല്‍
 • Write A Comment

   
  Reload Image
  Add code here