സൗദി മാധ്യപ്രവര്‍ത്തകന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പ്രചാരണം അടിസ്ഥാന രഹിതമെന്ന് സൗദി

Sun,Oct 07,2018


റിയാദ് : വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറും പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനകത്ത് കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച സൗദി കോണ്‍സുലേറ്റ് സന്ദര്‍ശനത്തിനെത്തിയ ഖശോഗിയെ പിന്നീട് കാണാതായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഖശോഗി കൊല്ലപ്പെട്ടതായാണ് വിശ്വസിക്കുന്നതെന്ന് തുര്‍ക്കി നയതന്ത്ര ഉദ്യോഗസ്ഥരും അറിയിച്ചതായി ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ഖശോഗി കൊല്ലപ്പെട്ടതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സൗദി അറേബ്യ. സൗദി കോണ്‍സുലേറ്റിനകത്ത് ഖശോഗി കൊല്ലപ്പെട്ടുവെന്ന റോയിട്ടേഴ്സ് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൗദി വാര്‍ത്ത ഏജന്‍സിയായ എസ്.പി.എ വ്യക്തമാക്കി. കാണാതായ ഖശോഗിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സൗദി അറിയിച്ചു.
സൗദി കോണ്‍സുലേറ്റിലെത്തിയ ജമാല്‍ ഖശോഗി ചില പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കോണ്‍സുലേറ്റില്‍നിന്ന് പുറത്തുപോയതായി നേരത്തെ തന്നെ സൗദി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം കോണ്‍സുലേറ്റിലെത്തിയ റോയിട്ടേഴ്സ് പ്രതിനിധികള്‍ക്ക് ഇവിടെ പരിശോധിക്കാനുള്ള അവസരവും നല്‍കിയിരുന്നു. ഖശോഗി കോണ്‍സുലേറ്റിലോ സൗദിയിലോ ഇല്ലെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് അല്‍ ഒതൈബി വ്യക്തമാക്കുകയും ചെയ്തു.
തുര്‍ക്കി സുരക്ഷാ വകുപ്പുകള്‍ക്ക് സൗദി കോണ്‍സുലേറ്റ് പരിശോധിക്കാവുന്നതാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തില്‍ സൗദി അറേബ്യക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ല. കോണ്‍സുലേറ്റ് ആസ്ഥാനം സൗദി അറേബ്യയുടെ പരമാധികാരത്തില്‍ പെട്ട പ്രദേശമാണെങ്കിലും തുര്‍ക്കി അധികൃതര്‍ ആഗ്രഹിക്കുന്ന പക്ഷം കോണ്‍സുലേറ്റ് അവര്‍ക്ക് പരിശോധിക്കാവുന്നതാണ്. ജമാല്‍ ഖശോഗിയുടെ തിരോധാനത്തില്‍ തുര്‍ക്കി അധികൃതരുമായി സഹകരിച്ച് സൗദി വിദേശ മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ട്.
ജമാല്‍ ഖശോഗി എവിടെയാണെന്ന് അറിയുന്നതിന് സൗദി അറേബ്യ ആഗ്രഹിക്കുന്നു. ജമാല്‍ ഖശോഗി ഇസ്താംബൂള്‍ സൗദി കോണ്‍സുലേറ്റ് ആസ്ഥാനത്തുണ്ടെന്ന് തുര്‍ക്കി അധികൃതര്‍ സൂചിപ്പിച്ചതിനെ കുറിച്ച ചോദ്യത്തിനുള്ള മറുപടിയെന്നോണമാണ് തുര്‍ക്കി അധികൃതര്‍ക്ക് സൗദി കോണ്‍സുലേറ്റ് പരിശോധിക്കാവുന്നതാണെന്ന് കിരീടാവകാശി വ്യക്തമാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ജമാല്‍ ഖശോഗിയെ കാണാതായത്. സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഖശോഗിയെ കാണാതാവുകയായിരുന്നെന്നാണ് തുര്‍ക്കി, ഖത്തര്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ജമാല്‍ ഖശോഗിയെ സൗദി അറേബ്യ തട്ടിക്കൊണ്ടുപോയി എന്നാണ് പ്രചാരണം.
എന്നാല്‍ വിവാഹമോചന രേഖകള്‍ക്ക് കോണ്‍സുലേറ്റില്‍ എത്തിയ ഖശോഗി വൈകാതെ നടപടികള്‍ പൂര്‍ത്തിയാക്കി കോണ്‍സുലേറ്റില്‍ നിന്ന് പുറത്തിറങ്ങിയതായും ഇതിനു ശേഷമാണ് അദ്ദേഹത്തെ കാണാതാതയെന്നും സൗദി വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഖശോഗിയുടെ തിരോധാനത്തിലേക്ക് സൗദി അറേബ്യയെ വലിച്ചിഴക്കുന്നതിനാണ് തുര്‍ക്കി, ഖത്തര്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.

Other News

 • വൈന്‍ സഹസ്ഥാപകന്‍ കൊളിന്‍ ക്രോള്‍ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍
 • ഇന്ത്യയുടെ നെഹ്വല്‍ ചൗദാസമ പുറത്ത്, കാത്രിയോണ ഗ്രേ വിശ്വസുന്ദരി
 • മുസ്ലീം വിരുദ്ധ പരാമർശം: ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ മകന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് പൂട്ടി
 • ശ്രീ​ല​ങ്ക​യി​ൽ റ​നി​ൽ വി​ക്ര​മ​സിം​ഗെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു
 • പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ഓസ്‌ട്രേലിയ അംഗീകരിച്ചു
 • ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടു പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു
 • സാമ്പത്തിക പ്രതിസന്ധി; യു.എ.ഇ യില്‍ മലയാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് താഴു വീണു, ഉടമ നാടു വിട്ടു, വിതരണക്കാരും ജീവനക്കാരും വെട്ടില്‍
 • എനിക്ക് എങ്ങിനെയാണ് മുറിക്കേണ്ടതെന്ന് അറിയാമെന്ന് ഖഷോഗിയുടെ ഘാതക സംഘത്തിലെ ഒരംഗം പറഞ്ഞതായി എര്‍ദോഗന്റെ വെളിപ്പെടുത്തല്‍
 • മെക്‌സിക്കോയുടെ വനേസ പോണ്‍സ് ഡി ലിയോണ്‍ ലോകസുന്ദരി
 • ലോകത്തിലെ ആദ്യ ഡിജിറ്റല്‍ കോടതിക്ക് അബുദാബിയില്‍ തുടക്കമായി; കോടതി നടപടികള്‍ക്ക് പേപ്പര്‍ ഉപയോഗിക്കില്ല
 • ഖഷോഗി വധം: അറസ്റ്റിലായവരെ വിചാരണയ്ക്ക് വിട്ടു നല്‍കണമെന്ന ടര്‍ക്കിയുടെ ആവശ്യം സൗദി നിരസിച്ചു
 • Write A Comment

   
  Reload Image
  Add code here