ചൈനാക്കാരനായ ഇന്റര്‍പോള്‍ പ്രസിഡന്റ് രാജിവച്ചു; കാണാനില്ലെന്ന് ഭാര്യ പരാതിപ്പെട്ട പ്രസിഡന്റിനെതിരേ അന്വേഷണം നടക്കുകയാണെന്ന് ചൈന

Sun,Oct 07,2018


പാരീസ്: ചൈനാക്കാരനായ പ്രഥമ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്‌വേ രാജിവച്ചു. െൈചനീസ് സന്ദര്‍ശനത്തിനു പോയ ഹോങ്‌വേയെ കാണാനില്ലെന്ന് പാരീസിലുള്ള ഭാര്യ കഴിഞ്ഞയാഴ്ച പരാതിപ്പെട്ടിരുന്നു. ഇതനിടെ, ഹോങ്‌വേയ്‌ക്കെതിരേ അന്വേഷണം നടക്കുകയാണെന്ന് ചൈന അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രാജിവച്ചതായി ഇന്റര്‍നാഷണല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ അറിയിക്കുകയായിരുന്നു. പ്രത്യേകിച്ച കാരണമൊന്നും പറയാതെ ഹോങ്‌വേയ്കകെതിരേ നാഷണല്‍ സൂപ്പര്‍വൈസറി കമ്മീഷന്‍ അന്വേഷണം നടത്തി വരികയാണെന്ന് സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഡിസിപ്ലിന്‍ ഇന്‍സ്‌പെക്ഷനാണ് അറിയിച്ചത്. ഇന്റര്‍പോളിന്റെ ഫ്രാന്‍സിലുള്ള ആസ്ഥാനത്തു നിന്ന് സെപ്റ്റംബറില്‍ ചൈനയിലേക്കു യാത്ര പോയ ഹോങ്‌വേയെപ്പറ്റി വിവരമൊന്നുമില്ലെന്ന് വ്യാഴാഴ്ചയാണ് ഭാര്യ ഫ്രഞ്ച് അധികൃതരുടെ പക്കല്‍ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്രഞ്ച് അഖധികൃതരുടെ താല്‍പര്യ പ്രകാരം ഇന്റര്‍പോള്‍ ചൈനയുമായി ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് അദ്ദേഹത്തിനെതിരേ അന്വേഷണം നടക്കുന്ന വിവരം പുറത്തു വന്നത്. ഇതിനു ശേഷം ഞായറാഴ്ച അദ്ദേഹത്തിന്റെ രാജിയും അറിയിക്കുകയായിരുന്നു.
അഴിമതി വിരുദ്ധ വേട്ടയുടെ ഭാഗമായി പല ഉയര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥരും പൊതുരംഗത്തു നിന്ന് 'അപ്രത്യക്ഷമാകുന്ന' പ്രവണത സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. ചിലരെ കാരണമൊന്നും വ്യക്തമാക്കാതെ കുറച്ചു കഴിയുമ്പോള്‍ വിട്ടയക്കാറുണ്ട്. എന്നാല്‍, മറ്റു ചിലര്‍ ദീര്‍ഘകാല ജയില്‍ ശിക്ഷയ്ക്ക് വിധേയമാകുന്നു.
അന്താരാഷ്ട്ര കുറ്റവാളികളെയും, ദുരൂഹ സാഹചര്യത്തില്‍ രാജ്യത്തിനു പുറത്ത് കാണാതാകുന്നവരെയും കണ്ടെത്താന്‍ സ്‌പെഷലൈസ് ചെയ്തിട്ടുള്ള രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനെ തന്നെ 'കാണാതായി' എന്ന സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു. അന്താരാഷ്ട്ര സമിതികളുടെ ഉന്നത സ്ഥാനങ്ങളില്‍ ചൈനക്കാരെ എത്തിക്കാന്‍ ബെയ്ജിംഗ് നടത്തുന്ന ശ്രമങ്ങളുടെ ആത്മാര്‍ഥതയും ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്റര്‍പോളിന്റ താത്കാലിക അധ്യക്ഷനായി ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിം ജോങ് യാങ്ങിനെ നിയമിച്ചിട്ടുണ്ട്. നവംബറില്‍ ചേരുന്ന ജനറല്‍ അസംബ്ലി ഹോങ്‌വേയുടെ ശേഷിക്കുന്ന രണ്ടു വര്‍ഷത്തെ കാലാവധിക്കു വേണ്ടി പുതിയ മേധാവിയെ തെരഞ്ഞെടുക്കുന്നതാണ്.
2016 ല്‍ ചൈന ഏറെ ലോബിയിംഗ് നടത്തിയാണ് ഹോങ്‌വേയെ ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചത്. ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യ ചൈനാക്കാരനാണ് അദ്ദേഹം. 192 അംഗരാജ്യങ്ങളാണ് സംഘടനയിലുള്ളത്. ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുമ്പോള്‍ തന്നെ ചൈനയുടെ പബ്ലിക് സെക്യൂരിറ്റി മന്ത്രാലയത്തില്‍ വൈസ് മിനിസ്റ്ററായും ഹോങ്‌വേ സേവനം ചെയ്തിരുന്നു. കള്ളത്തരം നടത്തി വിദേശത്തേക്കു കടന്ന ചൈനാക്കാരെ മടക്കി കൊണ്ടുവരുന്നതിനുള്ള പ്രസിഡന്റ് ഷി യുടെ നടപടി ശക്തമായ അവസരത്തിലാണ് ഹോങ്‌വേ ഇന്റര്‍പോളിന്റെ തലപ്പത്ത് വരുന്നത്. ചൈന ഏറ്റവുമധികം തേടിയിരുന്ന നിരവധി സാമ്പത്തിക കുറ്റവാളികള്‍ അടുത്ത കാലത്തായി സ്വമേധയാ രാജ്യത്ത് മടങ്ങി എത്തുകയോ, അല്ലെങ്കില്‍ മറ്റു രാജ്യങ്ങളുടെ സഹായത്തോടെ അവരെ മടക്കി കൊണ്ടുവരികയോ ചെയ്തിട്ടുണ്ട്. അഴിമതി വിരുദ്ധ വേട്ടയില്‍ വലിയ വിജയമായി ചൈനീസ് സര്‍ക്കാര്‍ ഇതിനെ പ്രഘോഷിച്ചിരുന്നു.

Other News

 • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
 • സൗദി അറേബ്യയില്‍ വിദ്യാഭ്യാസമേഖലയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ ആശങ്കയില്‍
 • പാക്കിസ്ഥാന്‍ റുപ്പിയുടെ മൂല്യം പത്തുശതമാനം ഇടിഞ്ഞു; രാജ്യം കടക്കെണിയില്‍
 • ചൈനയില്‍ വില്‍പന ഇടിഞ്ഞു; ജഗ്വാറിന്റെ യു.കെ പ്ലാന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു
 • കാണാതായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന
 • സൗദി മാധ്യപ്രവര്‍ത്തകന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പ്രചാരണം അടിസ്ഥാന രഹിതമെന്ന് സൗദി
 • അമേരിക്കന്‍ ഉപരോധം കണക്കിലെടുക്കാതെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും; ഡോളറിനു പകരം രൂപയില്‍ വ്യാപാരം
 • ഐ.എസ് ഭീകരരുടെ അടിമയില്‍ നിന്ന് നോബല്‍ സമ്മാന ജേതാവിലേക്ക്; ഇത് യസീദി യുവതി നാദിയ മുരാദിന്റെ കരളലയിപ്പിക്കുന്ന അതിജീവനം
 • യു.എസ് ഉപരോധ ഭീഷണി അവഗണിച്ച്‌ ഇന്ത്യയും റഷ്യയും മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു
 • ഡെനിസ് മുക് വേഗെയ്ക്കും നദിയ മുറാദിനും സമാധാന നൊബേല്‍
 • Write A Comment

   
  Reload Image
  Add code here