കാണാതായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന

Mon,Oct 08,2018


ബീജിംങ്: കാണാതായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈനയുടെ സ്ഥിരീകരണം.
നിയമ ലംഘനങ്ങളെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത മെങ് ഹോങ്വയെ ചോദ്യം ചെയ്തുവരികയാണ് എന്നും ചൈന വ്യക്തമാക്കി. അതിനിടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചു എന്ന മെങ് ഹോങ്വയുടെ കത്ത് ഇന്റര്‍പോളിന് ലഭിച്ചു.
ലോക പൊലീസ് സംഘടനയുടെ തലവനെ യാത്രയ്ക്കിടെ കാണാതായെന്ന വാര്‍ത്ത അവിശ്വാസത്തോടെയാണ് ലോകം കേട്ടത്. സ്വന്തം രാജ്യം ചൈന തന്നെയാണ് മെങ് ഹോങ്വയെ തട്ടിക്കൊണ്ട് പോയതെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്.
നിയമലംഘനങ്ങളെത്തുടര്‍ന്ന് അഴിമതി വരുദ്ധ വിഭാഗം അദ്ദേഹത്തെ ചോദ്യം ചെയ്യുകയാണെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കുറ്റങ്ങളെന്തെന്ന് വ്യക്തമല്ല.
അവസാനമായി മെങ് ഹോങ്വെ വാട്‌സ് ആപ്പില്‍ അയച്ചത് കത്തിയുടെ ചിത്രമായിരുന്നെന്ന് ഭാര്യ ഗ്രേസ് മെങ് വെളിപ്പെടുത്തി.
പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള മെങ് ഹോങ്വെയുടെ രാജി ഇന്റര്‍പോളിന് ലഭിച്ചിട്ടുണ്ട്. ചൈനുയില്‍ പൊതുസുരക്ഷ വകുപ്പിന്റെ ചുമതലയുള്ള ഉപമന്ത്രി കൂടിയായിരുന്നു മെങ്.
കഴിഞ്ഞ മാസം 25ന് ഇന്റര്‍പോള്‍ ആസ്ഥാനം ഫ്രാന്‍സിലെ ലിയോണില്‍ നിന്ന് സ്വന്തം രാജ്യം ചൈനയിലേക്ക് വിമാനം കയറിയ മെങ് ഹോങ്വയെക്കുറിച്ച് പിന്നീടൊരു വിവരവും ഇല്ലായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് രൂപീകരിച്ച അഴിമതിവിരുദ്ധ ഏജന്‍സിയുടെ അന്വേഷണത്തില്‍ സര്‍ക്കാരിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും 17 ഉന്നതര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ പലരും മെങ്ങിന്റെ അടുപ്പക്കാരുമാണ്.

Other News

 • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
 • സൗദി അറേബ്യയില്‍ വിദ്യാഭ്യാസമേഖലയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ ആശങ്കയില്‍
 • പാക്കിസ്ഥാന്‍ റുപ്പിയുടെ മൂല്യം പത്തുശതമാനം ഇടിഞ്ഞു; രാജ്യം കടക്കെണിയില്‍
 • ചൈനയില്‍ വില്‍പന ഇടിഞ്ഞു; ജഗ്വാറിന്റെ യു.കെ പ്ലാന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു
 • ചൈനാക്കാരനായ ഇന്റര്‍പോള്‍ പ്രസിഡന്റ് രാജിവച്ചു; കാണാനില്ലെന്ന് ഭാര്യ പരാതിപ്പെട്ട പ്രസിഡന്റിനെതിരേ അന്വേഷണം നടക്കുകയാണെന്ന് ചൈന
 • സൗദി മാധ്യപ്രവര്‍ത്തകന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പ്രചാരണം അടിസ്ഥാന രഹിതമെന്ന് സൗദി
 • അമേരിക്കന്‍ ഉപരോധം കണക്കിലെടുക്കാതെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും; ഡോളറിനു പകരം രൂപയില്‍ വ്യാപാരം
 • ഐ.എസ് ഭീകരരുടെ അടിമയില്‍ നിന്ന് നോബല്‍ സമ്മാന ജേതാവിലേക്ക്; ഇത് യസീദി യുവതി നാദിയ മുരാദിന്റെ കരളലയിപ്പിക്കുന്ന അതിജീവനം
 • യു.എസ് ഉപരോധ ഭീഷണി അവഗണിച്ച്‌ ഇന്ത്യയും റഷ്യയും മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു
 • ഡെനിസ് മുക് വേഗെയ്ക്കും നദിയ മുറാദിനും സമാധാന നൊബേല്‍
 • Write A Comment

   
  Reload Image
  Add code here