ചൈനയില്‍ വില്‍പന ഇടിഞ്ഞു; ജഗ്വാറിന്റെ യു.കെ പ്ലാന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു

Tue,Oct 09,2018


ലണ്ടന്‍: ഇറക്കുമതി തീരുവ പ്രശ്‌നവും, അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും ചൈനയില്‍ ഡിമാന്‍ഡ് കുറച്ചതിനെ തുടര്‍ന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ അവരുടെ സോലിഹുളിലുള്ള പ്ലാന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു. വില്‍പനയില്‍ 50 ശതമാനം കുറവാണ് അവിടെ ഉണ്ടായിരിക്കുന്നത്.
സാമ്പത്തിക മേഖലയിലെ തളര്‍ച്ചയുടെ ഫലമായി കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയില്‍ ഓട്ടോമൊബൈല്‍ മേഖലയിലെ വില്‍പന കുറഞ്ഞു വരികയായിരുന്നു. ഉപഭോക്താക്കള്‍ സൂക്ഷിച്ച് ചെലവു ചെയ്യാന്‍ മുതിര്‍ന്നിട്ടുണ്ടെന്ന് വ്യവസായ കേന്ദ്രങ്ങള്‍ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. ലാഭകരമായ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും, ഒക്‌ടോബര്‍ 22 മുതല്‍ രണ്ടാഴ്ചത്തേക്കാണ് പ്ലാന്റ് അടച്ചിടുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു.
2017 ല്‍ ബ്രിട്ടനില്‍ നിര്‍മിച്ച 1.67 മില്യണ്‍ കാറികളില്‍ മൂന്നിലൊന്നിന്റെ ക്രെഡിറ്റുള്ള ജഗ്വാര്‍ ലാന്‍ഡ് റോവര്‍ അവരുടെ കാസില്‍ ബ്രോണ്‍വിച് പ്ലാന്റ് ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ആഴ്ചയില്‍ മൂന്നു ദിവസമായിരിക്കും പ്രവര്‍ത്തിക്കുക എന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. നികുതി വര്‍ധനയക്കു പുറമേ പല രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയ അന്തരീക്ഷ മലിനീകരണ നിയന്ത്രണങ്ങളും ജഗ്വാറിന്റെ ഡീസല്‍ മോഡലുകളെ ബാധിക്കുന്നുണ്ട്. കമ്പനിയുടെ 45 ശതമാനം വില്‍പന ഡീസല്‍ വാഹനങ്ങളിലാണ്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി വ്യാപാര പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റിയും കമ്പനി മുന്നറിയിപ്പ് നല്‍കി.

Other News

 • കിം ജോങ് ഉന്നുമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ട്രമ്പിന്റെ ഉറച്ച പിന്തുണ ലഭിച്ചെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ
 • ശ്രീ​ല​ങ്ക: 41 പേ​രു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ മ​ര​വി​പ്പി​ച്ചു
 • ഐ.എസില്‍ ചേര്‍ന്ന മൂന്ന് ഫ്രഞ്ച് പൗരന്മാര്‍ക്ക് ഇറാക്കി കോടതി വധശിക്ഷയ്ക്ക് വിധിച്ചു
 • പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി പീറ്റര്‍ ഒ. നീല്‍ രാജിവെച്ചു
 • ആഗോള തലത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് : സ്പേസ് എക്സ് 60 ഇന്റര്‍നെറ്റ് കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ചു
 • തെരേസ മേ രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് സ്ഥാനമൊഴിയും
 • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
 • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
 • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
 • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
 • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
 • Write A Comment

   
  Reload Image
  Add code here