കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെയുള്ള ഭീകരാക്രമണം പാക്കിസ്ഥാനില്‍ ചൈന നടത്തുന്ന വന്‍ നിക്ഷേപ പദ്ധതികള്‍ ആശങ്കയിലാക്കുന്നു

Fri,Nov 23,2018


കറാച്ചി: പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേര്‍ക്കുണ്ടായ ഭീകരാക്രമണം പാക്കിസ്ഥാനെയും ചൈനയെയും അങ്കലാപ്പിലാക്കുന്നു. രണ്ടു പോലീസ് ഓഫീസര്‍മാരും രണ്ടു സിവിലിയന്മാരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൈനീസ് നയതന്ത്ര പ്രതിനിധികള്‍ സുരക്ഷിതരാണെങ്കിലും പാക്കിസ്ഥാനില്‍ ചൈന നടത്തുന്ന വന്‍ നിക്ഷേപ പദ്ധതികള്‍ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. ബലൂച്ചിസ്ഥാന്‍ വിഘടനവാദികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
ഇതനിടെ, പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള ഗോത്രവര്‍ഗ മേഖലയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കുറഞ്ഞത് 28 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള പട്ടണത്തിലെ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഷിയ വിഭാഗത്തില്‍ പെട്ടവരാണ് കൂടുതലും ദുരന്തത്തില്‍ അകപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ചൈന - പാക്കിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ എന്നിറിയപ്പെടുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി 62 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ചൈന അയല്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈനീസ് തൊഴിലാളികളോട് പാക്കിസ്ഥാന്‍കാര്‍ക്ക് വലിയ താല്‍പര്യം കാണിക്കാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്നും, ഇവര്‍ക്ക് പുറത്തു നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രാജ്യം പുരോഗതി ആഗ്രഹിക്കാത്തവരാണ് ഈ നീക്കത്തിനു പിന്നിലുള്ളത്. ചൈനീസ് നിക്ഷേപകരെ ഭയപ്പെടുത്താനും അവര്‍ ആഗ്രഹിക്കുന്നു. ഭീകരരുടെ തന്ത്രം വിലപ്പോവില്ലെന്നും ഭീകരരെ അടിച്ചമര്‍ത്തുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മെഷീന്‍ ഗണ്ണുകളുമായി എത്തിയ മൂന്നു പേര്‍ ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കോണ്‍സുലേറ്റിനു നേര്‍ക്ക് നിറയൊഴിച്ച് അകത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. കോണ്‍സുലേറ്റിനു സുരക്ഷ നല്‍കിയിരുന്ന പോലീസ് സംഘം നടത്തിയ ശക്തമായ പ്രതിരോധം മൂലം ചൈനീസ് കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. കോണ്‍സുലേറ്റില്‍ വിസ കാര്യങ്ങള്‍ക്കായി എത്തിയ ഒരു അച്ഛനും മകനും വെടിവയ്പില്‍ കൊല്ലപ്പെട്ടു. മൂന്നു ഭീകരരെയും വധിക്കാന്‍ കഴിഞ്ഞെങ്കിലും രണ്ടു പോലീസ് ഓഫീസര്‍മാര്‍ക്കും ഏറ്റുമുട്ടലില്‍ ജീവഹാനി സംഭവിച്ചു. ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബെയ്ജിംഗില്‍ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

Other News

 • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
 • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
 • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
 • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
 • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
 • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബാങ്കില്‍ സ്‌ഫോടനം: 20 പേര്‍ക്ക് പരിക്ക്
 • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മെയ് 30 വരെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനാവില്ല
 • ജര്‍മനിയില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പേറ്റ് കൊല്ലപ്പെട്ടവര്‍ അഞ്ചായി ; രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി
 • ശ്രീലങ്കയില്‍ മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ അക്രമം തുടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ വ്യാപിപ്പിച്ചു
 • ജൂലിയന്‍ അസാന്‍ജെക്കെതിരായ ബലാത്സംഗ കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സ്വീഡിഷ് അധികൃതര്‍
 • യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം
 • Write A Comment

   
  Reload Image
  Add code here