ഇറാനിലും കുവൈത്തിലും ഭൂചലനം: 700ല്‍പരം പേര്‍ക്ക് പരിക്കേറ്റു

Mon,Nov 26,2018


ദുബായ്: ഇറാനിലും കുവൈത്തിലും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തി. ശക്തമായ ഭൂചലനത്തെതുടര്‍ന്ന് ഇറാനില്‍ 700 ല്‍ പരം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരമെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
പലരുടെയും പരിക്ക് നിസാരമാണെന്നാണ് സൂചന. ഞായറാഴ്ച രാത്രി ഇറാനിലെ ഏഴോളം പ്രവിശ്യകളില്‍ ഭൂചലനം അനുഭവപ്പെട്ടു. കെര്‍മാന്‍ഷായിലാണ് ഏറ്റവും ശക്തിയേറിയ ഭൂചലനം ഉണ്ടായത്. ഇവിടെ കഴിഞ്ഞ വര്‍ഷം ഉണ്ടായ ഭൂചലനത്തില്‍ 600 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ദശകത്തിനിടെ മേഖലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമായിരുന്നു അത്. ഭൂചലനം ഉണ്ടായ മേഖലകളില്‍ സാധ്യമായ എല്ലാ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സഹായവും എത്തിക്കാന്‍ ഇറാന്‍ പ്രസിഡന്റ് റുഹാനി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഭൂചലന മേഖലകളില്‍ നിന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് റെഡ് ക്രസന്റ് സൊസൈറ്റി മേധാവി മൊഹമൂദ് മുഹമ്മദി സ്‌റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു. 729 പേര്‍ക്കാണ് പരിക്കേറ്റത്. അതില്‍ 700 പേരേയും പ്രഥമ ശുശ്രൂഷയക്ക് ശേഷം വിട്ടയച്ചു. 18 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈറ്റ് മേഖലയില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കുവൈത്തിന്റെ വിവിധ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു.

Other News

 • ഫ്രാന്‍സില്‍ നാലാമത്തെ ആഴ്ചയും കലാപം രൂക്ഷം; രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്ന് പ്രധാനമന്ത്രി
 • ഇന്റര്‍ ഫെയിത്ത് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സന്ദര്‍ശിക്കുന്നു
 • സ്വവര്‍ഗ പങ്കാളിയോടൊപ്പം ജീവിക്കാനായി ഭാര്യയെ കൊന്ന ഇന്ത്യന്‍വംശജന്‍ കുറ്റക്കാരനാണെന്ന് കോടതി
 • ഫ്രാന്‍സില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നു: ഇന്ധന നികുതി കുറക്കുമെന്ന് പ്രധാനമന്ത്രി; പ്രക്ഷോഭകാരികളെ തണുപ്പിക്കാന്‍ നീക്കം
 • സൗദിയുമായുള്ള അകല്‍ച്ച; ഒപ്പെക്കില്‍ നിന്ന് ഖത്തര്‍ പിന്മാറുന്നു, ഇനി എല്‍.എന്‍.ജി കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധിക്കും
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • പാരീസില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം തലവേദനയായി; അടിയന്തരാവസ്ഥ പരിഗനയില്‍
 • ജാവാ കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്ന് ഇന്തോനേഷ്യന്‍ അന്വേഷണ സംഘം
 • അല്‍ ഐയ്‌നില്‍ കാമുകനെ കൊലപ്പെടുത്തിയ മൊറോക്കന്‍ യുവതിക്ക് ഭര്‍ത്താവും മക്കളുമുണ്ടെന്ന് അഭിഭാഷകന്‍
 • കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെയുള്ള ഭീകരാക്രമണം പാക്കിസ്ഥാനില്‍ ചൈന നടത്തുന്ന വന്‍ നിക്ഷേപ പദ്ധതികള്‍ ആശങ്കയിലാക്കുന്നു
 • Write A Comment

   
  Reload Image
  Add code here