ജാവാ കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്ന് ഇന്തോനേഷ്യന്‍ അന്വേഷണ സംഘം

Wed,Nov 28,2018


ജക്കാര്‍ത്ത: കഴിഞ്ഞ മാസം 189 പേര്‍ കൊല്ലപ്പെടുന്നതിനുകാരണമായി തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്ന് ഇന്തോനേഷ്യന്‍ അന്വേഷണ സംഘം.
ഇന്തോനേഷ്യന്‍ വിമാനക്കമ്പനിയായ ലയണ്‍എയറിന്റെ ബോയിംഗ് 737 മാക്‌സ് പ്ലെയിനാണ് ജാവ കടലില്‍ തകര്‍ന്നുവീണത്. വളരെയേറെ വിറ്റുപോകുന്ന ബോയിംഗ് 737 വിമാനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പാണ് മാക്‌സ് പ്ലെയിനുകള്‍. ഇവയില്‍ നേരത്തെതന്നെ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി അന്വേഷകര്‍ പറയുന്നു. പ്രാഥമികമായ അന്വേഷണ റിപ്പോര്‍ട്ടിലാണ് വിമാനം പറപ്പിക്കാന്‍ യോഗ്യമായിരുന്നില്ല എന്നു പറയുന്നത്. അതേ സമയം തകരാനിടയായതിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഇന്തോനേഷ്യന്‍ ഏജന്‍സിയായ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി കമ്മിറ്റിയാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. നേരത്തെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിമാനങ്ങള്‍ തിരികെ വിളിച്ച് തകരാര്‍ പരിഹരിച്ച് സര്‍വീസ് നടത്തുന്നതിനു പകരം ഇത് അവഗണിച്ച് വിമാനം പറപ്പിച്ചതാണ് ദുരന്തത്തിന്റെ വ്യപ്തി വര്‍ധിക്കാന്‍കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തകര്‍ന്നുവീണ വിമാനത്തിനു മുമ്പ് ബാലിയിലെ ഡെന്‍പസറില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തിനാണ് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്.
ആ പറക്കലിലിനിടയില്‍ സാങ്കേതിക തകരാര്‍ കണ്ടെങ്കിലും പൈലറ്റ് വിമാനം തുടര്‍ന്നും പറപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി കമ്മിറ്റിയുടെ ഏവിയേഷന്‍ മേധാവി നൂര്‍കാഹിയോ ഉട്ടോമോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഞങ്ങളുടെ അഭിപ്രായം ഈ വിമാനം ഒരു കാരണവശാലും പറപ്പിക്കാന്‍ യോഗ്യമായിരുന്നില്ല ' എന്നാണ് എന്നും ഉട്ടോമോ വ്യക്തമാക്കി.

Other News

 • ഫ്രാന്‍സില്‍ നാലാമത്തെ ആഴ്ചയും കലാപം രൂക്ഷം; രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്ന് പ്രധാനമന്ത്രി
 • ഇന്റര്‍ ഫെയിത്ത് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സന്ദര്‍ശിക്കുന്നു
 • സ്വവര്‍ഗ പങ്കാളിയോടൊപ്പം ജീവിക്കാനായി ഭാര്യയെ കൊന്ന ഇന്ത്യന്‍വംശജന്‍ കുറ്റക്കാരനാണെന്ന് കോടതി
 • ഫ്രാന്‍സില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നു: ഇന്ധന നികുതി കുറക്കുമെന്ന് പ്രധാനമന്ത്രി; പ്രക്ഷോഭകാരികളെ തണുപ്പിക്കാന്‍ നീക്കം
 • സൗദിയുമായുള്ള അകല്‍ച്ച; ഒപ്പെക്കില്‍ നിന്ന് ഖത്തര്‍ പിന്മാറുന്നു, ഇനി എല്‍.എന്‍.ജി കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധിക്കും
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • പാരീസില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം തലവേദനയായി; അടിയന്തരാവസ്ഥ പരിഗനയില്‍
 • ഇറാനിലും കുവൈത്തിലും ഭൂചലനം: 700ല്‍പരം പേര്‍ക്ക് പരിക്കേറ്റു
 • അല്‍ ഐയ്‌നില്‍ കാമുകനെ കൊലപ്പെടുത്തിയ മൊറോക്കന്‍ യുവതിക്ക് ഭര്‍ത്താവും മക്കളുമുണ്ടെന്ന് അഭിഭാഷകന്‍
 • കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെയുള്ള ഭീകരാക്രമണം പാക്കിസ്ഥാനില്‍ ചൈന നടത്തുന്ന വന്‍ നിക്ഷേപ പദ്ധതികള്‍ ആശങ്കയിലാക്കുന്നു
 • Write A Comment

   
  Reload Image
  Add code here