പാരീസില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം തലവേദനയായി; അടിയന്തരാവസ്ഥ പരിഗനയില്‍

Sun,Dec 02,2018


പാരീസ്: നികുതി - ഡീസല്‍ വലി വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ രാജ്യവ്യാപകമായി തുടങ്ങിയ 'മഞ്ഞക്കുപ്പായക്കാകുടെ' പ്രതിഷേധം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രേണിനെ സമ്മര്‍ദത്തിലാക്കുന്നു. ശനിയാഴ്ച പാരിസീല്‍ പ്രതിഷേധക്കാര്‍ നടത്തിയ അഴിഞ്ഞാട്ടം നഗര ജീവിത്തെ സാരമായി ബാധിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും, വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, സുരക്ഷാ മേധാവികള്‍ എന്നിവരുമായി പ്രസിഡന്റ് ചര്‍ച്ച നടത്തി. അടിയന്തരവാസ്ഥ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.
പ്രത്യേകിച്ച് നേതൃത്വമൊന്നുമില്ലാതെ തുടങ്ങിയ പരതിഷേധം ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്ത സ്ഥിതിയിലാണ്. 23 സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ 263 പേര്‍ക്കാണ് പരിക്കേറ്റത്. 412പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. അതിക്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് ജി 20 ഉച്ചകോടിക്കു ശേഷം എത്തിയ മക്രോണ്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ അക്രമിക്കുക, കൊള്ളയടി നടത്തുക, നഗരവാസികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ തോന്ന്യാസം അദൃനുവദിക്കാനാവില്ലെന്ന് മക്രോണ്‍ പറഞ്ഞു.
ഡസന്‍ കണക്കിന് കാറുകള്‍ പ്രതിഷേധത്തിന്‍രെ മറവില്‍ അടിച്ചു തകര്‍ത്തു. കടകളുടെ ചില്ലുകള്‍ തകര്‍ക്കുകയും, നഗരത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന പല പ്രമുഖ കേന്ദ്രങ്ങളിലും അഴിഞ്ഞാട്ടം നടത്തുകയും ചെയ്ത അക്രമികളെ നിയന്ത്രിക്കാന്‍ പല തവണ കണ്ണീര്‍വാതക പ്രയോഗം നടത്തി. ശനിയാഴ്ച രാജ്യവ്യാപകമായ 136,000 ത്തോളം പേര്‍ പ്രതിഷേധ പ്രകടനത്തില്‍ അണിചേര്‍ന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

Other News

 • ഫ്രാന്‍സില്‍ നാലാമത്തെ ആഴ്ചയും കലാപം രൂക്ഷം; രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്ന് പ്രധാനമന്ത്രി
 • ഇന്റര്‍ ഫെയിത്ത് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സന്ദര്‍ശിക്കുന്നു
 • സ്വവര്‍ഗ പങ്കാളിയോടൊപ്പം ജീവിക്കാനായി ഭാര്യയെ കൊന്ന ഇന്ത്യന്‍വംശജന്‍ കുറ്റക്കാരനാണെന്ന് കോടതി
 • ഫ്രാന്‍സില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നു: ഇന്ധന നികുതി കുറക്കുമെന്ന് പ്രധാനമന്ത്രി; പ്രക്ഷോഭകാരികളെ തണുപ്പിക്കാന്‍ നീക്കം
 • സൗദിയുമായുള്ള അകല്‍ച്ച; ഒപ്പെക്കില്‍ നിന്ന് ഖത്തര്‍ പിന്മാറുന്നു, ഇനി എല്‍.എന്‍.ജി കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധിക്കും
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • ജാവാ കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്ന് ഇന്തോനേഷ്യന്‍ അന്വേഷണ സംഘം
 • ഇറാനിലും കുവൈത്തിലും ഭൂചലനം: 700ല്‍പരം പേര്‍ക്ക് പരിക്കേറ്റു
 • അല്‍ ഐയ്‌നില്‍ കാമുകനെ കൊലപ്പെടുത്തിയ മൊറോക്കന്‍ യുവതിക്ക് ഭര്‍ത്താവും മക്കളുമുണ്ടെന്ന് അഭിഭാഷകന്‍
 • കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെയുള്ള ഭീകരാക്രമണം പാക്കിസ്ഥാനില്‍ ചൈന നടത്തുന്ന വന്‍ നിക്ഷേപ പദ്ധതികള്‍ ആശങ്കയിലാക്കുന്നു
 • Write A Comment

   
  Reload Image
  Add code here