സൗദിയുമായുള്ള അകല്‍ച്ച; ഒപ്പെക്കില്‍ നിന്ന് ഖത്തര്‍ പിന്മാറുന്നു, ഇനി എല്‍.എന്‍.ജി കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധിക്കും

Mon,Dec 03,2018


ദോഹ: അര നൂറ്റാണ്ടിലധികമായി അംഗമായ ഒപ്പെക്കില്‍ നിന്ന് 2019 ജനുവരി ഒന്നു മുതല്‍ പിന്മാറുകയാണെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പിന്റെ അനിഷേധ്യ നേതൃസ്ഥാനത്തുള്ള സൗദിയുമായുള്ള അകല്‍ച്ചയാണ് ഇത്തരമൊരു നടപടിക്ക് ഖത്തറിനെ പ്രേരിപ്പിച്ചതെന്നു വ്യക്തമാണ്. പക്ഷേ, തങ്ങളുടേത് രാഷ്ട്രീയ തീരുമാനമല്ലെന്നും, ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ് (എല്‍.എന്‍.ജി) കയറ്റുമതിയില്‍ കൂടുതലായി ശ്രദ്ധിക്കുവാന്‍ ലക്ഷ്യമിട്ടാണെന്നും ഖത്തര്‍ വിശദീകരിച്ചു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച സൗദി, യു.എ.ഇ, ബഹറിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ രാഷ്ട്രീയ - സാമ്പത്തിക ഉപരോധം 2017 ജൂണ്‍ മുതല്‍ അനുഭവിക്കുന്ന ഖത്തര്‍ തങ്ങളുടെ പരമാധികാരം കാത്തുസൂക്ഷിക്കുക മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പറയുന്നു. രാജ്യത്തിന്റെ ഊര്‍ജകാര്യ മന്ത്രി സാദ് അല്‍ കാബിയാണ് തീരുമാനം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഒപ്പെക്കില്‍ ഏറ്റവും കുറഞ്ഞ ഉത്പാദനമുള്ള രാജ്യങ്ങളിലൊന്നായ ഖത്തറിന്റെ പിന്മാറ്റം കാര്യമായ ഉത്പാദന പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കില്ലെങ്കിലും 57 വര്‍ഷമായി സംഘടനയുടെ ചരിത്രത്തില്‍ വലിയ പങ്കു വഹിച്ച രാജ്യമാണ് പിന്‍വലിയുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
ഖത്തറിന്റെ പ്രതിദിന എണ്ണ ഉത്പാദനം ആറു ലക്ഷം ബാരലാണ്. സൗദിയുടെ 11 മില്യണ്‍ ബാരലുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് വെറും നിസാരമാണ്. പക്ഷേ, എല്‍.എന്‍.ജി മാര്‍ക്കറ്റില്‍ പ്രതിവര്‍ഷം 77 മില്യണ്‍ ടണ്ണാണ് ഖത്തറിന്റെ ഉത്പാദനം. ഭീമമായ കരുതല്‍ ശേഖരവും അവര്‍ക്കുണ്ട്. ഇതൊക്കെയാണെങ്കിലും ഈ ആഴ്ച ഒടുവില്‍ ചേരുന്ന ഒപ്പെക് യോഗത്തില്‍ സംബന്ധിക്കുമെന്ന് ഖത്തര്‍ അറിയിച്ചു. ഒക്‌ടോബറിനും ശേഷം വിലയില്‍ 30 ശതമാനം ഇടിവു വന്ന സാഹചര്യത്തില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ സംഘടന തീരുമാനിക്കമെന്നാമ് പ്രതീക്ഷ.

Other News

 • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
 • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
 • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
 • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
 • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
 • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബാങ്കില്‍ സ്‌ഫോടനം: 20 പേര്‍ക്ക് പരിക്ക്
 • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മെയ് 30 വരെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനാവില്ല
 • ജര്‍മനിയില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പേറ്റ് കൊല്ലപ്പെട്ടവര്‍ അഞ്ചായി ; രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി
 • ശ്രീലങ്കയില്‍ മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ അക്രമം തുടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ വ്യാപിപ്പിച്ചു
 • ജൂലിയന്‍ അസാന്‍ജെക്കെതിരായ ബലാത്സംഗ കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സ്വീഡിഷ് അധികൃതര്‍
 • യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം
 • Write A Comment

   
  Reload Image
  Add code here