ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്

Tue,Dec 04,2018


റിയാദ്: 35 വര്‍ഷം തങ്ങളുടെ കുടുംബത്തെ സേവിച്ച ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബം നല്‍കിയത് രാജകീയ യാത്രയയപ്പ്. മിദോ ഷീരിയാന്‍ എന്ന ഇന്ത്യക്കാരനാണ് അല്‍ ജൗഫിലുള്ള സൗദി കുടുംബം ഗംഭീര വിരുന്നൊരുക്കി യാത്രയാക്കിയത്. വടക്കന്‍ സൗദിയിലെ ഹെയില്‍-അല്‍ജൗഫിലുള്ള മലയോര മേഖലയിലുള്ള സൗദി കുടുംബത്തിന്റെ റസ്റ്റ്ഹൗസിലെ ജീവനക്കാരനാണ് ഷീരിയാന്‍. 35 വര്‍ഷമായി ഇവിടെ വരുന്ന കുടുംബാംഗങ്ങള്‍ക്ക് കാപ്പി വിതരണം ചെയ്യുകയും കൃഷിയില്‍ സഹായിക്കുകയും ചെയ്യുന്ന ജോലിയാണ്‌ ഇദ്ദേഹം ചെയ്തുവന്നിരുന്നത്‌.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഷീരിയാന്‍ തീരുമാനിച്ചതോടെ കുടുംബത്തിലെ പ്രായഭേദമില്ലാതെ എല്ലാവരും ഒത്തുകൂടി അദ്ദേഹത്തെ യാത്രയാക്കാന്‍ തീരുമാനിച്ചു. വലിയൊരു തുക അദ്ദേഹത്തിന് അറബി കുടുംബം നല്‍കുകയും കൂടാതെ ജീവിതാവസാനം വരെ എല്ലാ മാസവും വീട്ടിലേക്ക് മുടങ്ങാതെ പെന്‍ഷന്‍ എത്തിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും സത്യസന്ധനായ ഷീരിയാന്‍ വിശ്വസ്തനായിരുന്നു. എല്ലാവരോടും എപ്പോഴും സ്‌നേഹത്തിലാണ് അദ്ദേഹം കഴിഞ്ഞിരുന്നതെന്നും കുടുംബാംഗമായ അവാദ് ഖുദൈര്‍ അല്‍ റെംലി അല്‍ ഷെംരി പറഞ്ഞു. ഭാഷയോ ദേശമോ മറ്റു പദവികളോ ഞങ്ങള്‍ക്കാര്‍ക്കിടയിലും തടസ്സമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. #الوفاء في #السعودية رجلاً يمشي على قدميْه، وفِي #حائل #الوفاء قبيلة حب وصدق ومكارم أخلاق ..هذا ما جسدته عائلة عواد خضير الشمري وهي تودع العامل ميدو بابو الذي يعمل لديها لأكثر من 35 عاما بحفل وداع وتقديم هدايا مادية وعينيه من جميع افراد الأسرة. هي صورة حقيقية للإسلام #يوم_الجمعه pic.twitter.com/80cKGdEG5X متعب العواد (@motabalawwd) November 30, 2018

Other News

Write A Comment

 
Reload Image
Add code here