ഫ്രാന്‍സില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നു: ഇന്ധന നികുതി കുറക്കുമെന്ന് പ്രധാനമന്ത്രി; പ്രക്ഷോഭകാരികളെ തണുപ്പിക്കാന്‍ നീക്കം

Tue,Dec 04,2018


പാരിസ്: ഇന്ധനനികുതി വര്‍ധനയ്‌ക്കെതിരെ ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ തുടരുന്ന പ്രതിഷേധം സക്തമായതോടെ സര്‍ക്കാര്‍ കീഴടങ്ങുന്നതായി സൂചന.
വര്‍ധിപ്പിച്ച അധിക ഇന്ധന നികുതി വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി എഡോര്‍ഡ് ഫിലിപ്പ് രാജ്യത്തോട് നടത്തിയ പ്രത്യേക അഭിസംബോധനയില്‍ ഇന്ധനനികുതി കുറക്കുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചു. മൂന്ന് ആഴ്ചക്കാലമായി ഇന്ധന നികുതി വര്‍ധനയ്‌ക്കെതിരെ വാരാന്ത്യങ്ങളില്‍ നടക്കുന്ന ശക്തമായ പ്രതിഷേധം ഫ്രാന്‍സിലെ ഒട്ടുമിക്ക നഗരങ്ങളെയും ബാധിക്കുകയും കാര്യമായ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പ്രക്ഷോഭകാരികള്‍ക്കുമുന്നില്‍ കീഴടങ്ങിയത്.
മഞ്ഞക്കുപ്പായക്കാരുടെ സമരം തുടരുകയാണെങ്കില്‍ സര്‍ക്കാരിനെതിരായ വന്‍ ജനരോഷമായി അത് മാറുമെന്ന നിഗമനത്തിലാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.
പ്രതിഷേധ സമരത്തിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാര്‍ നഗരങ്ങളിലെ പ്രധാന പ്രതിമകള്‍ക്ക് തീവെയ്ക്കുകയും നിരവധി നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Other News

 • ഫ്രാന്‍സില്‍ നാലാമത്തെ ആഴ്ചയും കലാപം രൂക്ഷം; രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്ന് പ്രധാനമന്ത്രി
 • ഇന്റര്‍ ഫെയിത്ത് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സന്ദര്‍ശിക്കുന്നു
 • സ്വവര്‍ഗ പങ്കാളിയോടൊപ്പം ജീവിക്കാനായി ഭാര്യയെ കൊന്ന ഇന്ത്യന്‍വംശജന്‍ കുറ്റക്കാരനാണെന്ന് കോടതി
 • സൗദിയുമായുള്ള അകല്‍ച്ച; ഒപ്പെക്കില്‍ നിന്ന് ഖത്തര്‍ പിന്മാറുന്നു, ഇനി എല്‍.എന്‍.ജി കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധിക്കും
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • പാരീസില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം തലവേദനയായി; അടിയന്തരാവസ്ഥ പരിഗനയില്‍
 • ജാവാ കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്ന് ഇന്തോനേഷ്യന്‍ അന്വേഷണ സംഘം
 • ഇറാനിലും കുവൈത്തിലും ഭൂചലനം: 700ല്‍പരം പേര്‍ക്ക് പരിക്കേറ്റു
 • അല്‍ ഐയ്‌നില്‍ കാമുകനെ കൊലപ്പെടുത്തിയ മൊറോക്കന്‍ യുവതിക്ക് ഭര്‍ത്താവും മക്കളുമുണ്ടെന്ന് അഭിഭാഷകന്‍
 • കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെയുള്ള ഭീകരാക്രമണം പാക്കിസ്ഥാനില്‍ ചൈന നടത്തുന്ന വന്‍ നിക്ഷേപ പദ്ധതികള്‍ ആശങ്കയിലാക്കുന്നു
 • Write A Comment

   
  Reload Image
  Add code here