ഇന്റര്‍ ഫെയിത്ത് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സന്ദര്‍ശിക്കുന്നു

Thu,Dec 06,2018


വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ഫെബ്രുവരി മൂന്നൂ മുതല്‍ അഞ്ചു വരെ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സന്ദര്‍ശിക്കും. ഇവിടെ നടക്കുന്ന ഇന്റര്‍ ഫെയിത്ത് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പ എത്തുന്നത്. അബുദാബി കിരീടാവകാശി രാജകുമാരനും, യു.എ.ഇ സൈന്യത്തിന്റെ ഉപമേധാവിയുമായ ഷേക്ക് മുഹമ്മദ് ബിന്‍ സെയദ് അല്‍ നയന്റെയും, രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന്റെയും ക്ഷണം മാര്‍പാപ്പ സ്വീകരിക്കുകയായിരുന്നുവെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇതാദ്യമായാണ് ഒരു മാര്‍പാപ്പ ഗള്‍ഫിലെ ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കുന്നത്.
മാര്‍പാപ്പയെ സ്വാഗതം ചെയ്തു കൊണ്ട് യു.എ.ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. പരസ്പര ബന്ധവും ധാരണയും വളര്‍ത്താന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായകമാകുമെന്നും , ഇന്റര്‍ഫെയിത്ത് സമ്മേളനം കൂടുതല്‍ സജീവമാക്കുന്നതിനും ലോകരാജ്യങ്ങള്‍ തമ്മില്‍ സമാധാനം വളര്‍ത്തുന്നതിനും ഇത് ഇടയാക്കുമെന്നും ട്വീറ്റില്‍ പറയുന്നു.
സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രം കുറിക്കുന്ന സന്ദര്‍ശനത്തിന് യു.എ.ഇ കാത്തിരിക്കുകയാണെന്ന് ഷേക്ക് മുഹമ്മദ് ബിന്‍ സെയ്ദ് ട്വീറ്റ് ചെയ്തു.

Other News

 • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
 • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
 • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
 • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
 • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
 • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബാങ്കില്‍ സ്‌ഫോടനം: 20 പേര്‍ക്ക് പരിക്ക്
 • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മെയ് 30 വരെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനാവില്ല
 • ജര്‍മനിയില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പേറ്റ് കൊല്ലപ്പെട്ടവര്‍ അഞ്ചായി ; രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി
 • ശ്രീലങ്കയില്‍ മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ അക്രമം തുടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ വ്യാപിപ്പിച്ചു
 • ജൂലിയന്‍ അസാന്‍ജെക്കെതിരായ ബലാത്സംഗ കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സ്വീഡിഷ് അധികൃതര്‍
 • യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം
 • Write A Comment

   
  Reload Image
  Add code here