ചന്ദ്രന്റെ ഇരുണ്ട ഉപരിതലത്തില്‍ ആദ്യമായി പര്യവേഷണ വാഹനമിറക്കി ചൈന

Fri,Jan 04,2019


ബീജിംഗ്: ഇരുളടഞ്ഞ ചന്ദ്രന്റെ ഉപരിതലത്തില്‍ പര്യവേഷണ വാഹനമിറക്കി ചൈന. ആരും പഠനവിധേയമാക്കാത്ത ഇരുണ്ട മേഖലയിലാണ് ചാങ് ഇ4 എന്ന പേടകം ഇറങ്ങിയത്. ചൈനീസ് നാഷണല്‍ സ്പേയ്സ് അഡ്മിനിസ്ട്രേഷനാണ് പേടകം നിര്‍മിച്ചത്.
വന്‍ ഗര്‍ത്തങ്ങളും പര്‍വ്വതങ്ങളുമുള്ള ദക്ഷിണധ്രുവത്തിലെ എയ്ത്കെന്‍ ബേസിനിലാണ് ചാങ് ഇ4 പേടകം ഗവേഷണം നടത്തുന്നത്.
കുഴികളും പര്‍വ്വതങ്ങളുമായതിനാല്‍ ഈ പ്രദേശം പര്യവേഷണ വാഹനത്തിന്റെ സഞ്ചാരത്തിന് വെല്ലുവിളിയാകും. ചന്ദ്രനില്‍ നിരവധി രാജ്യങ്ങള്‍ പര്യവേഷണം നടത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ക്കായാണ് ചൈനയുടെ ഗവേഷണം.
ഇരുളടഞ്ഞ ചന്ദ്ര ഉപരിതലത്തില്‍ ആദ്യമായി പേടകമിറക്കുന്നത് ചൈനയാണ്. ഇരുണ്ട ഭാഗത്തിന്റെ ചിത്രങ്ങള്‍ 1959 മുതല്‍ ബഹിരാകാശത്തു നിന്ന് എടുക്കുന്നുണ്ട്. ഇതിനായി സോവിയറ്റ് യൂണിയനാണ് ആദ്യപേടകം അയച്ചത്. എന്നാല്‍ ചന്ദ്രോപരിതലത്തിലിറങ്ങി ഒരു പേടകവും ഗവേഷണം നടത്താത്തതിനാല്‍ ദശാബ്ദങ്ങളായി 'ഇരുണ്ട ഭാഗത്തിന്റെ' മാപ്പിങ് നടത്താന്‍ ഗവേഷകര്‍ക്കു സാധിച്ചിട്ടില്ല. അതിനാണ് പരിഹാരമാകുന്നത്. ചന്ദ്രനിലേക്കു മനുഷ്യരെ അയയ്ക്കാനുള്ള ചൈനീസ് പദ്ധതിയുടെ ഭാഗമായുള്ള ഗവേഷണങ്ങളും ചാങ് ഇ4 നടത്തും. ഇരുണ്ട ഭാഗമായതിനാല്‍ ചില വിള്ളലുകളില്‍ ഐസ് രൂപത്തില്‍ ജലസാന്നിധ്യമുണ്ടാകും. മനുഷ്യര്‍ക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ഭാഗമാണിതെന്നു ചുരുക്കം.
ചന്ദ്രനില്‍ മനുഷ്യന് എത്രനാള്‍ തുടര്‍ച്ചയായി തങ്ങാനാകും എന്നറിയണമെങ്കില്‍ അവിടത്തെ മാരകമായ റേഡിയേഷന്റെ അളവും പരിശോധിക്കണം. ഇതിനായുള്ള ഉപകരണവും ചാങ് ഇ4ല്‍ ഉണ്ട്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട 'ബിഗ് ബാങ്' കൂട്ടിയിടിക്കു ശേഷമുള്ള ഏതാനും കോടി വര്‍ഷങ്ങളിലെ 'ഇരുണ്ട കാലം' എങ്ങനെയായിരുന്നുവെന്നു തിരിച്ചറിയാനും ഈ റേഡിയേഷന്‍ പഠനം സഹായിക്കും. മനുഷ്യര്‍ക്കായി ചന്ദ്രനില്‍ ഭക്ഷ്യവസ്തുക്കള്‍ വളര്‍ത്തിയെടുക്കാനാകുമോയെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.
ഇരുണ്ട ഭാഗത്തുനിന്നും നിഗ്‌നലുകള്‍ കിട്ടുന്നതിനായി ചന്ദ്രനിലേക്ക് നേരത്തെ ഒരു ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. ഇതിനോടനുബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്കായി ചാങ് ഇ5 റോക്കറ്റ് അടുത്ത വര്‍ഷം ചൈന വിക്ഷേപിക്കും.

Other News

 • എതിരാളികളുടെ പരസ്യങ്ങള്‍ നിയന്ത്രിച്ചു; ഗൂഗിളിന് 1.7 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍
 • ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കബറടക്ക നടപടികള്‍ ആരംഭിച്ചു
 • യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യ വനിതാ ജഡ്ജിമാരെ നിയമിച്ചു
 • മുംബൈ ഭീകരാക്രമണം ' ഏറ്റവും കുപ്രസിദ്ധമായ' ഭീകരാക്രമണമെന്ന് ചൈന; ഇത്തരമൊരു പരാമര്‍ശം ഇതാദ്യം
 • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
 • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
 • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
 • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
 • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
 • ന്യൂസിലാന്‍ഡ് വെടിവെപ്പിനു മിനിട്ടുകള്‍ക്ക് മുമ്പ് അക്രമി പ്രധാന മന്ത്രിയടക്കം മുപ്പത് പേര്‍ക്ക് ആക്രമണ വിവരം ഇ മെയില്‍ ചെയ്തു
 • മസൂദ് അസര്‍ പ്രശ്‌നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമെന്ന് ചൈന
 • Write A Comment

   
  Reload Image
  Add code here