മൂന്നുപേരുടെ തലച്ചോര്‍ വിജയകരമായി ബന്ധിപ്പിച്ച്, ചിന്തകള്‍ പങ്കിടാന്‍ പ്രാപ്തരാക്കുന്നു സാങ്കേതികവിദ്യ വികസിപ്പിച്ചു

Fri,Jan 04,2019


മൂന്നു പേരുടെ തലച്ചോറുകള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മൂന്നുപേര്‍ക്കും് പരസ്പരം അവരുടെ ചിന്തകള്‍ പങ്കുവയ്ക്കാന്‍ അനുവദിക്കുന്ന സാങ്കേതിക വിദ്യ ന്യൂറോ സയന്റിസ്റ്റുകള്‍ വിജയകരമായി വികസിപ്പിച്ചു.
ഈ വിശാലമായ പരീക്ഷണം ലോകത്തിലെ ആളുകളെയും ഒരേ നെറ്റ് വര്‍ക്കിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യയായി വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞ സംഘം കരുതുന്നത്. അതെ, അത് പ്രാവര്‍ത്തികമാകാന്‍ പോവുകയാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന വൈദ്യുത-കാന്തിക തരംഗങ്ങള്‍ രേഖപ്പെടുത്തുന്ന ഉപകരണമായ ഇലക്ട്രോഎന്‍സഫലോഗ്രാമുകളെ (ഇഇജി)യും നാഡികളുടെ ഉത്തേജനം അളക്കുന്ന ഉപകരണത്തെയും സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ തലച്ചോറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനം.
പുതിയ കണ്ടുപിടിത്തത്തിന്റെ പിന്നിലുള്ള ഗവേഷകര്‍ ഇതിനെ ബ്രെയിന്‍നെറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്, കൂടാതെ വെബിലുടനീളം നിരവധി വ്യത്യസ്ത മനസ്സുകളെ ഒന്നിച്ചു ചേര്‍ക്കുവാന്‍ ഈ സംവിധാനം ഉപയോഗിക്കാമെന്നും പറയുന്നു.
ഈ കണ്ടെത്തല്‍ പുതിയ ആശയവിനിമയ സംവിധാനങ്ങള്‍ തുറക്കുന്നതിനു പുറമേ, ബ്രെയിന്‍നെറ്റ് മനുഷ്യ മസ്തിഷ്‌കത്തിന് ആഴത്തിലുള്ള തലത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കാനാവും എന്നതിനെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ അവസരമൊരുക്കും.
ഞങ്ങളറിയുന്ന ബ്രെയിന്‍നെറ്റ്, നിരവധിപേരുടെ ചിന്തകളെ ഏകോപിപ്പിച്ചും സഹകരിച്ചുമുള്ള പ്രശ്‌നപരിഹാരത്തിന് ഉതകുന്ന ആദ്യത്തെ മള്‍ട്ടി ആക്റ്റിവ് ഡയറക്ട് ബ്രെയിന്‍-ടു-ബ്രെയിന്‍ ഇന്റര്‍ഫേസ് ആണ്, ബ്രെയിന്‍നെറ്റ്, എന്ന് ഗവേഷകര്‍ 2018 ഒക്ടോബറില്‍ ലോകത്തെ അറിയിച്ചിരുന്നു.

Other News

 • എതിരാളികളുടെ പരസ്യങ്ങള്‍ നിയന്ത്രിച്ചു; ഗൂഗിളിന് 1.7 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍
 • ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കബറടക്ക നടപടികള്‍ ആരംഭിച്ചു
 • യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യ വനിതാ ജഡ്ജിമാരെ നിയമിച്ചു
 • മുംബൈ ഭീകരാക്രമണം ' ഏറ്റവും കുപ്രസിദ്ധമായ' ഭീകരാക്രമണമെന്ന് ചൈന; ഇത്തരമൊരു പരാമര്‍ശം ഇതാദ്യം
 • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
 • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
 • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
 • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
 • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
 • ന്യൂസിലാന്‍ഡ് വെടിവെപ്പിനു മിനിട്ടുകള്‍ക്ക് മുമ്പ് അക്രമി പ്രധാന മന്ത്രിയടക്കം മുപ്പത് പേര്‍ക്ക് ആക്രമണ വിവരം ഇ മെയില്‍ ചെയ്തു
 • മസൂദ് അസര്‍ പ്രശ്‌നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമെന്ന് ചൈന
 • Write A Comment

   
  Reload Image
  Add code here