പെഷവാറിലുള്ള ഹിന്ദു ക്ഷേത്രം പാക്കിസ്ഥാന്‍ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു; ഏതെങ്കിലും തരത്തില്‍ നാശം വരുത്തുന്നവര്‍ക്ക് തടവും പിഴയും

Fri,Jan 04,2019


ഇസ്ലാമാബാദ്: പെഷവാറിലുള്ള പുരാതന ഹൈന്ദവ ആരാധനാ കേന്ദ്രമായ പഞ്ച് തീര്‍ഥ ദേശീയ ചരിത്ര സ്മാരകമായി ഖൈബര്‍ പക്തൂണ്‍ഖ്വ പ്രൊവിഷണല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. സഹിഷണുതയും ഐക്യവും പ്രകടമാക്കുന്ന നടപടിയായി സോഷ്യല്‍ മീഡിയയില്‍ ഇത് പ്രകീര്‍ത്തിക്കപ്പെട്ടു. അഞ്ചു കുളങ്ങളുള്ളതു കൊണ്ടാണ് പഞ്ച് തീര്‍ഥ എന്ന പേര് ഈ കേന്ദ്രത്തിനു ലഭിച്ചത്. ഇതോടൊപ്പം ഒരു അമ്പലവുമുണ്ട്.
ഈ ചരിത്ര സ്മാകരത്തിന് ഏതെങ്കിലും തരത്തില്‍ നാശം വരുത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും, രണ്ടു മില്യണ്‍ പാക്കിസ്ഥാന്‍ രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നു. മഹാഭാരതത്തിലെ പാണ്ഡു രാജാവ് ഈ കുളത്തില്‍ കുളിക്കുകയും, രണ്ടു ദിവസം ഇവിടെ പ്രാര്‍ഥന നടത്തുകയും ചെയ്തുവെന്നാണ് ഐതീഹ്യം.
കഴിഞ്ഞ ഏതാനും വര്‍ഷമായി പഞ്ച തീര്‍ഥ നാശോന്മുഖമായ അവസ്ഥയിലായിരുന്നു. പാക്കിസ്ഥാന്റെ നീക്കത്തെ സോഷ്യല്‍ മീഡിയയില്‍ പ്രശംസിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ളവരും മടി കാണിച്ചില്ല. പാക്കിസ്ഥാനുമായി താരതമ്യപ്പെടുത്തി ഇന്ത്യ സര്‍ക്കാരിന്റെ ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തെ വിമര്‍ശിക്കാനും ചിലര്‍ തയാറായി. രാജ്യത്തെ ന്യൂനപക്ഷങ്ങളെ തുല്യ പൗരന്മാരായി കാണുക എന്നതാണ് പാക്കിസ്ഥാന്റെ നയമെന്നും, ഇന്ത്യയില്‍ സംഭവിക്കുന്നതു പോലെയല്ല ഇവിടെ കാര്യങ്ങളെന്നും ഡിസംബറില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിരുന്നു.

Other News

 • എതിരാളികളുടെ പരസ്യങ്ങള്‍ നിയന്ത്രിച്ചു; ഗൂഗിളിന് 1.7 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍
 • ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കബറടക്ക നടപടികള്‍ ആരംഭിച്ചു
 • യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യ വനിതാ ജഡ്ജിമാരെ നിയമിച്ചു
 • മുംബൈ ഭീകരാക്രമണം ' ഏറ്റവും കുപ്രസിദ്ധമായ' ഭീകരാക്രമണമെന്ന് ചൈന; ഇത്തരമൊരു പരാമര്‍ശം ഇതാദ്യം
 • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
 • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
 • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
 • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
 • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
 • ന്യൂസിലാന്‍ഡ് വെടിവെപ്പിനു മിനിട്ടുകള്‍ക്ക് മുമ്പ് അക്രമി പ്രധാന മന്ത്രിയടക്കം മുപ്പത് പേര്‍ക്ക് ആക്രമണ വിവരം ഇ മെയില്‍ ചെയ്തു
 • മസൂദ് അസര്‍ പ്രശ്‌നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമെന്ന് ചൈന
 • Write A Comment

   
  Reload Image
  Add code here