ടോക്കിയോ മത്സ്യ മാര്‍ക്കറ്റില്‍ ഒരു ടൂണ മീന്‍ ലേലത്തില്‍ പോയത് മൂന്നു മില്യണ്‍ ഡോളറിന്

Sat,Jan 05,2019


ടോക്കിയോ: ടൂണ മീന്‍ വിലയേറിയതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ടോക്കിയോയിലെ പുതിയ മത്സ്യ മാര്‍ക്കറ്റില്‍ പുതുവര്‍ഷത്തില്‍ ആദ്യമായി നടന്ന ലേലത്തില്‍ ഒരു ബ്ലൂഫിന്‍ ടൂണ മീന്‍ ലേലത്തില്‍ പോയ തുക കേട്ടാല്‍ ഞെട്ടും. മൂന്നു മില്യണ്‍ ഡോളറിനാണ് ഈ മീന്‍ ലേലെ കൊണ്ടത്. ജപ്പാനിലെ സുഷിസന്‍മായി ചെയിന്‍ റസ്റ്റോറന്റുകളുടെ ഉടമ കിയോഷി കിമുറയാണ് 333.6 മില്യണ്‍ യെന്‍ (3.1 മില്യണ്‍ ഡോളര്‍) നല്‍കി ടൂണ മീന്‍ സ്വന്തമാക്കിയത്. ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ പണം നല്‍കി മീന്‍ വാങ്ങിയതിന്റെ ക്രെഡിറ്റും കിയോഷിക്കു തന്നെയാണ്. 2013 ലെ ഈ റിക്കാര്‍ഡാണ് ഇപ്പോള്‍ തിരുത്തിക്കുറിച്ചിരിക്കുന്നത്. ഈ ടൂണ വളരെ സ്വാദിഷ്ടമാണെന്നു തോന്നുന്നുവെന്നു പറഞ്ഞ കിയോഷി വില അല്‍പം കൂടിപ്പോയെന്നും കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ ജപ്പാനിലെ അവോമരി മേഖലയില്‍ നിന്നു പിടിച്ച ഈ മീനിന് 278 കിലോ തൂക്കമുണ്ട്. ആറു വര്‍ഷം മുമ്പ് കിയോഷി നല്‍കിയ വിലയുടെ ഇരട്ടി തുകയ്ക്കാണ് ഇത്തവണ ലേലം നടന്നത്. അമ്പതോ അറുപതോ മില്യണ്‍ യെന്നിന് ലേലം നടക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അഞ്ചിരട്ടി കൂടുതല്‍ തുക വേണ്ടി വന്നുവെന്ന് കിയോഷി പറഞ്ഞു.
പുതുവത്സര അവസരത്തിലെ ലേലത്തില്‍ ഒരു മത്സ്യത്തിന് ഏറ്റവും കൂടുതല്‍ വില ആറു വര്‍ഷമായി നല്‍കി വന്നതിന്റെ ക്രെഡിറ്റ് കിയേഷിക്കായിരുന്നു. എന്നാല്‍, 2017 ല്‍ മറ്റൊരു ഫിഷ് റസ്റ്റോറന്റ് ശൃംഖല ഉടമ കിയോഷിയെ കടത്തി വെട്ടി. ഇക്കുറി കിയോഷി സ്ഥാനം തിരിച്ചു പിടിച്ചുവെന്നു മാത്രമല്ല വിലയുടെ കാര്യത്തില്‍ പുതിയ റിക്കാര്‍ഡിടുകയും ചെയ്തു. ആഗോള തലത്തില്‍ ടൂണ മീനിന് വലിയ ഡിമാന്‍ഡായിട്ടുണ്ട്. ടൂണ പിടിക്കാനുള്ള ത്വര കൂടിയത് ഈ മീനിന്റെ വംശനാശത്തിനു കാരണമായേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

Other News

 • ആഢംബര ജീവിതത്തിനു വിട; ജാമ്യം നിഷേധിക്കപ്പെട്ട നിരവ് മോഡിക്കു കഴിയേണ്ടി വന്നത് ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ജയിലില്‍
 • എതിരാളികളുടെ പരസ്യങ്ങള്‍ നിയന്ത്രിച്ചു; ഗൂഗിളിന് 1.7 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍
 • ഇദായ് ചുഴലിക്കൊടുങ്കാറ്റ് തകര്‍ത്തെറിഞ്ഞ ദക്ഷിണ പൂര്‍വ ആഫ്രിക്ക; മരണം ആയിരം കവിഞ്ഞേക്കും
 • ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കബറടക്ക നടപടികള്‍ ആരംഭിച്ചു
 • യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യ വനിതാ ജഡ്ജിമാരെ നിയമിച്ചു
 • മുംബൈ ഭീകരാക്രമണം ' ഏറ്റവും കുപ്രസിദ്ധമായ' ഭീകരാക്രമണമെന്ന് ചൈന; ഇത്തരമൊരു പരാമര്‍ശം ഇതാദ്യം
 • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
 • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
 • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
 • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
 • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
 • Write A Comment

   
  Reload Image
  Add code here