മുന്‍ റഷ്യന്‍ സൗന്ദര്യ റാണിയെ ജീവിത സഖിയാക്കിയ മലേഷ്യന്‍ രാജാവിന് പദവി നഷ്ടപ്പെട്ടു

Mon,Jan 07,2019


കുലാലംപൂര്‍: മുന്‍ റഷ്യന്‍ സൗന്ദര്യ റാണിയെ ജീവിത സഖിയാക്കിയ മലേഷ്യന്‍ രാജാവിന് രാജപദവി നഷ്ടപ്പെട്ടു.
സുല്‍ത്താന്‍ മുഹമ്മദ് വി ആണ് രാജിവെച്ച് ഭരണാധികാരം ഒഴിഞ്ഞത്. റഷ്യന്‍ സുന്ദരിയുമായുള്ള സുല്‍ത്താന്റെ വിവാഹം വലിയ തോതില്‍ വിവാദം സൃഷ്ടിച്ചിരുന്നു.
രണ്ട് കൊല്ലം മുമ്പ് കിരീടധാരണം നടത്തിയ സുല്‍ത്താന്‍ മുഹമ്മദ് രാജ പദവി ഉപേക്ഷിക്കുകയാണ് എന്ന അറിയിപ്പ് ഞായറാഴ്ചയാണ് കൊട്ടാരത്തില്‍ നിന്ന് പുറത്തുവിട്ടത്. അറിയിപ്പില്‍ സ്ഥാന ത്യാഗത്തിന്റെ കൃത്യമായ കാരണങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം അവസാനമാണ് സുല്‍ത്താന്‍ മുഹമ്മദ് തന്നെക്കാള്‍ പകുതി മാത്രം പ്രായമുള്ള മുന്‍ സിസ് മോസ്‌കോ ആയ ഒക്‌സാന വോയ് വോദിനയെ വിവാഹം ചെയ്ത വാര്‍ത്ത ചിത്രങ്ങള്‍ സഹിതം ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടത്. ഇതിനെ തുടര്‍ന്ന് സുല്‍ത്താനെതിരെ വലിയതോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വാര്‍ത്തയെ സംബന്ധിച്ച് കൊട്ടാരം വൃത്തങ്ങള്‍ പൊതുവായ പ്രതികരണം നടത്തിയിട്ടില്ല. രാജാവിനോ രാജഭറണത്തിനോ എതിരായി വരുന്ന ജനവികാരം മലേഷ്യയുടെ രാഷ്ട്രീയ-സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കും.
മലേഷ്യയിലെ ഒമ്പതോളം രാജകുടുംബങ്ങളാണ് ഊഴം വെച്ച് രാജ്യഭരണം ഏറ്റെടുക്കാറുള്ളത്. അഞ്ചുവര്‍ഷം കൂടുമ്പോളാണ് പുതിയ രാജാവിനെ തെരഞ്ഞെടുക്കാറുള്ളത്. മൂന്നു വര്‍ഷം കൂടി അധികാര കാലയളവ് ബാക്കിനില്‍ക്കെയാണ് വിവാഹ വിവാദം സുല്‍ത്താന്‍ മുഹമ്മദിന്റെ സിംഹാസനം തെറിപ്പിച്ചത്.
ഒമ്പത് സുല്‍ത്താനേറ്റുകളുടെ പ്രതിനികള്‍ ഉള്‍പ്പെട്ട റോയല്‍ കൗണ്‍സില്‍ ആണ് പുതിയ രാജാവിനെ തെരഞ്ഞെടുക്കുന്നത്. ആചാരങ്ങള്‍ അനുസരിച്ചാണ് രാജാവിന്റെ തെരഞ്ഞെടുപ്പും ഭരണവും എങ്കിലും മനുഷ്യസഹജമായ അവകാശങ്ങള്‍ അദ്ദേഹത്തിനും അംഗീകരിച്ചുനല്‍കുന്നുണ്ട്. രാജ്യത്തെ മുസ്ലീം ഭൂരിപക്ഷമായ മലയ് വംശജരുടെ പ്രതീകമായാണ് രാജാവിനെ കരുതിപോരുന്നത്.
അതേ സമയം രാജഭരണത്തോടൊപ്പം മലേഷ്യയുടെ യഥാര്‍ത്ഥ ഭരണാധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലും നിക്ഷിപ്തമാണ്. 92 കാരനായ മഹാതിര്‍ മുഹമ്മദ് പ്രധാനമന്ത്രിയായുള്ള ഭരണകൂടം കഴിഞ്ഞ വര്‍ഷമാണ് വീണ്ടും അധികാരത്തിലെത്തിയത്.

Other News

 • ആഢംബര ജീവിതത്തിനു വിട; ജാമ്യം നിഷേധിക്കപ്പെട്ട നിരവ് മോഡിക്കു കഴിയേണ്ടി വന്നത് ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ജയിലില്‍
 • എതിരാളികളുടെ പരസ്യങ്ങള്‍ നിയന്ത്രിച്ചു; ഗൂഗിളിന് 1.7 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍
 • ഇദായ് ചുഴലിക്കൊടുങ്കാറ്റ് തകര്‍ത്തെറിഞ്ഞ ദക്ഷിണ പൂര്‍വ ആഫ്രിക്ക; മരണം ആയിരം കവിഞ്ഞേക്കും
 • ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കബറടക്ക നടപടികള്‍ ആരംഭിച്ചു
 • യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യ വനിതാ ജഡ്ജിമാരെ നിയമിച്ചു
 • മുംബൈ ഭീകരാക്രമണം ' ഏറ്റവും കുപ്രസിദ്ധമായ' ഭീകരാക്രമണമെന്ന് ചൈന; ഇത്തരമൊരു പരാമര്‍ശം ഇതാദ്യം
 • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
 • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
 • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
 • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
 • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
 • Write A Comment

   
  Reload Image
  Add code here