പലായനം ചെയ്ത 18 വയസുകാരി സൗദി പെണ്‍കുട്ടി ഇനി യു.എന്‍ ഏജന്‍സിയുടെ സംരക്ഷണയില്‍; ബാങ്കോക്ക് വിമാനത്താവളത്തിലെ ആശയക്കുഴപ്പം തീര്‍ന്നു

Mon,Jan 07,2019


ബാങ്കോക്ക്: ഓസ്‌ട്രേലിയിലേക്കുള്ള യാത്രാ മധ്യേ വാരാന്ത്യത്തില്‍ ബാങ്കോക്ക് വിമാനത്താവളത്തില്‍ എത്തിയ 18 വയസുകാരി സൗദി പെണ്‍കുട്ടി റഹാഫ് മുഹമ്മദ് അല്‍ ക്വുനന്‍ സൃഷ്ടിച്ച പൊല്ലാപ്പിന് താത്കാലിക പരിഹാരം. സൗദിയില്‍ നിന്ന് പലായനം ചെയ്തതാണെന്ന അവാശപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചയക്കാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ നടത്തിയ ശ്രമം നടത്തിയെങ്കിലും തിരിച്ചു പോകില്ലെന്ന തീരുമാനത്തില്‍ റഹാഫ് ഉറച്ചു നിന്നു. വിമാനത്താവളത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തു വരാന്‍ റഹാഫ് തയാറായില്ല. യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ സംരക്ഷണയില്‍ വിമാനത്താവളത്തിലെ ഹോട്ടലില്‍ നിന്ന് റഹാഫ് പുറത്തു പോയതായി ഇമിഗ്രേഷന്‍ പോലീസ് മേധാവി അറിയിച്ചു.
പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ കുവൈറ്റിലാണ് താമസിക്കുന്നത്. തന്റ സഹോദരന്മാരും കുടുംബാംഗങ്ങളും, സൗദി അധികൃതും കുവൈറ്റില്‍ തന്നെ കാത്തിരിക്കുന്നുണ്ടാവുമെന്നും, തന്റ #െജീവന്‍ അപകടത്തിലാണെന്നും, തിരിച്ചു ചെന്നാല്‍ കുടുംബാംഗങ്ങള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും റഹാഫ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ അഭയം തേടുക എന്ന ലക്ഷ്യത്തോടെ പുറപ്പെട്ട തായ്‌ലന്‍ഡില്‍ എത്തിയ പെണ്‍കുട്ടിയുടെ സുരക്ഷയില്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പരമാധികാര രാഷ്ട്രമായ തായ്‌ലന്‍ഡിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളതെന്നു, ഒരു എംബസിക്കോ വേറെ ആര്‍ക്കെങ്കിലുമോ പെണ്‍കുട്ടിയെ ബലമായി തിരിച്ചയക്കാന്‍ കഴിയില്ലെന്നും, മരണത്തിന് പെണ്‍കുട്ടിയെ വിട്ടു നല്‍കില്ലെന്നും ഇമിഗ്രേഷന്‍ പോലീസ് മേധാവി വ്യക്തമാക്കി. സൗദി നയതന്ത്ര പ്രതിനിധികളോട് കാര്യങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ പിതാവ് ബാങ്കോക്കില്‍ എത്തിയിട്ടുണ്ടെന്നും, അത് തന്നെ പരിഭ്രമിക്കുന്നുവെന്നും റഹാഫ് ട്വീറ്റ് ചെയ്തു.
ശനിയാഴ്ചയാണ് പെണ്‍കുട്ടി ബാങ്കോക്കില്‍ എത്തിയത്. വിമാനത്തില്‍ നിന്ന് പുറത്തു വന്ന പെണ്‍കുട്ടിയില്‍ നിന്ന് ഒരു സൗദി നയതന്ത്ര പ്രതിനിധി ബലമായി പാസ്‌പോര്‍ട്ട് വാങ്ങിച്ചെടുക്കുകയായിരുന്നു. തായ് വിസയ്ക്ക് പെണ്‍കുട്ടി അര്‍ഹയല്ലാത്തതു കൊണ്ട് തിരിച്ചയക്കുന്നു എന്ന നിലപാടാണ് തായ്‌ലന്‍ഡ് അധികൃതര്‍ ആദ്യം പുലര്‍ത്തിയത്. എന്നാല്‍, തനിക്ക് ഓസ്‌ട്രേലിയന്‍ വിസ ഉണ്ടെന്നും, തായാലന്‍ഡില്‍ താമസിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, മടങ്ങി പോകില്ലെന്നും പെണ്‍കുട്ടി ശഠിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞു. മാതാപിതാക്കളില്‍ നിന്ന് ഓടിപ്പോയ പെണ്‍കുട്ടി എത്തുന്നു എന്നതു സംബന്ധിച്ച് സൗദി അധികൃതര്‍ തായ്‌ലന്‍ഡ് ഇമിഗ്രേഷന്‍ വിഭാഗത്തിന് മുന്‍കൂട്ടി സന്ദേശം നല്‍കിയിരുന്നു.
തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാന്‍ നൗറ എന്ന സുഹൃത്തിനെ ചുമതലപ്പെടുത്തിയ റഹാഫ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ കഥ പുറത്തു വിടുകയായിരുന്നു. എന്റെ രാജ്യത്ത് പഠിച്ച് ജോലി ചെയ്യാന്‍ എനിക്ക് കഴിയില്ലെന്നും, സ്വതന്ത്രയായി എവിടെയങ്കിിലും പോയി പഠിച്ച് ജോലി ചെയ്യാനാണ് നാടു വിട്ടതെന്നും റഹാഫ് വെളിപ്പെടുത്തി. ഇസ്ലാം മതം ഉപേക്ഷിച്ച തന്നെ കുടുംബം കൊലപ്പെടുത്തുമെന്നാണ് പെണ്‍കുട്ടിയുടെ ഭയം. സൗദിയില്‍ ഇത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. റഹാഫ് സൗദി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണെന്നും, പിതാവ് സൗദി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നു കരുതുന്നതായും നൗറ ബി.ബി.സി യോട് വെളിപ്പെടുത്തി. സൗദിയില്‍ നിന്ന് 'രക്ഷപ്പെട്ട' താന്‍ ഒരു സൗദി ഫെമിനിസ്റ്റ് ഗ്രൂപ്പ് ഓണ്‍ലൈനിലൂടെയാണ് റഹാഫിനെ പരിചയപ്പെട്ടതെന്നും, താനും ഇസ്ലാം ഉപേക്ഷിച്ച വ്യക്തിയാണെന്നും നൗറ കൂട്ടിച്ചേര്‍ത്തു.

Other News

 • എതിരാളികളുടെ പരസ്യങ്ങള്‍ നിയന്ത്രിച്ചു; ഗൂഗിളിന് 1.7 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍
 • ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കബറടക്ക നടപടികള്‍ ആരംഭിച്ചു
 • യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യ വനിതാ ജഡ്ജിമാരെ നിയമിച്ചു
 • മുംബൈ ഭീകരാക്രമണം ' ഏറ്റവും കുപ്രസിദ്ധമായ' ഭീകരാക്രമണമെന്ന് ചൈന; ഇത്തരമൊരു പരാമര്‍ശം ഇതാദ്യം
 • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
 • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
 • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
 • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
 • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
 • ന്യൂസിലാന്‍ഡ് വെടിവെപ്പിനു മിനിട്ടുകള്‍ക്ക് മുമ്പ് അക്രമി പ്രധാന മന്ത്രിയടക്കം മുപ്പത് പേര്‍ക്ക് ആക്രമണ വിവരം ഇ മെയില്‍ ചെയ്തു
 • മസൂദ് അസര്‍ പ്രശ്‌നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമെന്ന് ചൈന
 • Write A Comment

   
  Reload Image
  Add code here