ലോകബാങ്ക് പ്രസിഡന്‍റ് ജിം യോംഗ് കിം രാജിവച്ചു; പടിയിറക്കം നാലു വർഷം കൂടികാലാവധി ബാക്കിനിൽക്കെ

Tue,Jan 08,2019


വാഷിംഗ്ടൺ: വിരമിക്കാനുള്ള കാലാവധി നാലു വർഷം ബാക്കി നിൽക്കെ ലോകബാങ്ക് പ്രസിഡന്‍റ് ജിം യോംഗ് കിം രാജിവച്ചു. അപ്രതീക്ഷിതമായാണ് ജിം യോംഗ് കിം രാജിപ്രഖ്യാപനം നടത്തിയത്. എന്നാൽ, രാജി തീരുമാനം ഔദ്യോഗിമായി അറിയിച്ചിട്ടില്ല.
ലോകബാങ്കിന്‍റെ തലപ്പത്ത് ആറു വർഷത്തെ സേവനത്തിന് ശേഷമാണ് യോംഗ് കിം പടിയിറങ്ങുന്നത്. ഇടക്കാല പ്രസിഡന്‍റായി ലോക ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ക്രസ്റ്റലീന ജോർജീവയെ നിയമിച്ചു. ജനുവരി ഒന്നു മുതൽ രാജി നിലവിൽ വരും.
2017ലാണ് രണ്ടാമത്തെ തവണയും ലോകബാങ്ക് പ്രസിഡന്‍റ് ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2022ൽ മാത്രം കാലാവധി അവസാനിക്കാനിരിക്കേയാണ് അദ്ദേഹത്തിന്‍റെ രാജി. അതേസമയം, അപ്രതീക്ഷിതമായ രാജി പ്രഖ്യാപനത്തിന് എന്താണ് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ലോകബാങ്കിന്‍റെ പ്രസിഡന്‍റ് ആയി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കിം പറഞ്ഞു.

Other News

 • ആഢംബര ജീവിതത്തിനു വിട; ജാമ്യം നിഷേധിക്കപ്പെട്ട നിരവ് മോഡിക്കു കഴിയേണ്ടി വന്നത് ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ജയിലില്‍
 • എതിരാളികളുടെ പരസ്യങ്ങള്‍ നിയന്ത്രിച്ചു; ഗൂഗിളിന് 1.7 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍
 • ഇദായ് ചുഴലിക്കൊടുങ്കാറ്റ് തകര്‍ത്തെറിഞ്ഞ ദക്ഷിണ പൂര്‍വ ആഫ്രിക്ക; മരണം ആയിരം കവിഞ്ഞേക്കും
 • ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കബറടക്ക നടപടികള്‍ ആരംഭിച്ചു
 • യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യ വനിതാ ജഡ്ജിമാരെ നിയമിച്ചു
 • മുംബൈ ഭീകരാക്രമണം ' ഏറ്റവും കുപ്രസിദ്ധമായ' ഭീകരാക്രമണമെന്ന് ചൈന; ഇത്തരമൊരു പരാമര്‍ശം ഇതാദ്യം
 • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
 • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
 • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
 • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
 • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
 • Write A Comment

   
  Reload Image
  Add code here