സിറിയയിലെ അവസാന ഇറാന്‍ ശേഷിപ്പും പുറത്താക്കുമെന്ന് അമേരിക്ക; സേനാ പിന്മാറ്റം വൈകുമെന്നു സൂചന

Thu,Jan 10,2019


കെയ്‌റോ: സിറിയയിലുള്ള അവസാന ഇറാനിയന്‍ ശേഷിപ്പും പുറത്താകുന്നുവെന്ന് അമേരിക്കയും സഖ്യകക്ഷികളും ഉറപ്പുവരുത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ.സിറിയന്‍ പ്രസിഡന്റ് ആസാദിന്റെ നിയന്ത്രണത്തിലുള്ള മേഖലകലില്‍ അമേരിക്കന്‍ പുനരുദ്ധാരണ സഹായം ലഭിക്കണമെങ്കില്‍ അവിടെയുളള ഇറാന്‍കാരും അവരുട പ്രോക്‌സികളും പുറത്തായി കഴിഞ്ഞുവെന്ന് ഉറപ്പു വരുത്തുമെന്ന് പോമ്പിയോ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് നയത്തില്‍ മുന്‍ പ്രസിഡന്റ് തെറ്റാല പല കണക്കുകൂട്ടലുകളും നടത്തിയരുന്നുവെന്ന് പോമ്പിയോ വിമര്‍ശിച്ചു.
സഖ്യകക്ഷികളെയും, അമേരിക്കന്‍ പ്രതിരോധ വിഭാഗത്തെയും അമ്പരപ്പിച്ചു കൊണ്ട് സിറിയയില്‍ നിന്ന് അമേരിക്കന്‍ സേനയെ ഉടന്‍ പിന്‍വലിക്കുകയാണെന്ന് പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപനം നടത്തി മൂന്നാഴ്ച പിന്നിടുന്ന അവസരത്തില്‍ കെയ്‌റോയിലെത്തിയ അവസരത്തിലാണ് പോമ്പിയോ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. അമേരിക്കന്‍ സേനാ പിന്മാറ്റം കൂടുതല്‍ വൈകുമെന്ന സൂചനയാണ് പോമ്പിയോയുടെ പരാമര്‍ശങ്ങളില്‍ നിഴലിക്കുന്നത്. ഭീകരതയ്‌ക്കെതിരായ യുദ്ധം അവസാനിക്കാതെ അമേരിക്ക പിന്മാറില്ലെന്നും, ഞങ്ങളുടെയും നിങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഐ.എസ്, അല്‍ ക്വയ്ദ് തുടങ്ങിയ ഭീകര സംഘടനകളെ ഉന്മൂലനം ചെയ്യാന്‍ അമേരിക്ക വിശ്രമമില്ലാതെ നിങ്ങള്‍ക്കൊപ്പം പോരാട്ടം തുടരുമെന്നും പോമ്പിയോ പറഞ്ഞു.
സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ആസാദിന് ആയുധങ്ങളും, സൈനക ഉപേശവും, പോരാട്ട വിഭാഗങ്ങളെയും നല്‍കി റഷ്യയും, ഇറാനും സഹായിച്ചു വരികയാണ്. മിഡില്‍ ഈസ്റ്റിലെ ഇറാന്റെ ഇടപെടലുകളെ അമേരിക്ക സംശയത്തോടെയാണ് കാണുന്നത്. ഇറാനെ ശത്രുപക്ഷത്തു കാണുന്ന ഇസ്രയേല്‍. സൗദി എന്നീ രാജ്യങ്ങളുടെ സഖ്യശക്തി കൂടിയാമ് അമേരിക്ക. ഈ മേഖലയിലും ലോകത്തിന്റെ ഇതര ഭാഗത്തും സ്വാധീനം വളര്‍ത്താനുള്ള ഇറാന്റെ ശ്രമങ്ങള്‍ തടയുമെന്ന് പോമ്പിയോ വ്യക്തമാക്കി. ഇറാനെതിരേ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോമ്പിയോയ്ക്കുള്ള മറുപടിയായി, അമേരിക്ക ഇടപെടുന്ന സ്ഥലങ്ങളാണ് പിന്നീട് പ്രശ്‌നബാധിത മേഖലയായി മാറുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവദ് സരിഫി തിരിച്ചടിച്ചു.

Other News

 • എതിരാളികളുടെ പരസ്യങ്ങള്‍ നിയന്ത്രിച്ചു; ഗൂഗിളിന് 1.7 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍
 • ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കബറടക്ക നടപടികള്‍ ആരംഭിച്ചു
 • യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യ വനിതാ ജഡ്ജിമാരെ നിയമിച്ചു
 • മുംബൈ ഭീകരാക്രമണം ' ഏറ്റവും കുപ്രസിദ്ധമായ' ഭീകരാക്രമണമെന്ന് ചൈന; ഇത്തരമൊരു പരാമര്‍ശം ഇതാദ്യം
 • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
 • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
 • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
 • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
 • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
 • ന്യൂസിലാന്‍ഡ് വെടിവെപ്പിനു മിനിട്ടുകള്‍ക്ക് മുമ്പ് അക്രമി പ്രധാന മന്ത്രിയടക്കം മുപ്പത് പേര്‍ക്ക് ആക്രമണ വിവരം ഇ മെയില്‍ ചെയ്തു
 • മസൂദ് അസര്‍ പ്രശ്‌നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമെന്ന് ചൈന
 • Write A Comment

   
  Reload Image
  Add code here