പാരീസിലെ ബേക്കറിയില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്‌

Sat,Jan 12,2019


പാരീസ്​: ഫ്രഞ്ച്​ തലസ്ഥാനമായ പാരീസിൽ വൻ സ്​ഫോടനം. നഗരത്തിലെ ബേക്കറിയിലാണ്​ സ്​ഫോടനമുണ്ടായതെന്നാണ്​ സൂചന. വാതകച്ചോർച്ചയാണ്​ സ്​ഫോടനത്തിന്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ പൊലീസ്​ തയാറായിട്ടില്ല.

സ്​ഫോടനത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്​. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്​ ഫ്രഞ്ച്​ പൊലീസ്​ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. സ്​ഫോടനത്തിൽ കെട്ടിടങ്ങ​ളിലെ ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്​. ഫയർ എൻജിനുകൾ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്​.

Other News

 • എതിരാളികളുടെ പരസ്യങ്ങള്‍ നിയന്ത്രിച്ചു; ഗൂഗിളിന് 1.7 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍
 • ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കബറടക്ക നടപടികള്‍ ആരംഭിച്ചു
 • യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യ വനിതാ ജഡ്ജിമാരെ നിയമിച്ചു
 • മുംബൈ ഭീകരാക്രമണം ' ഏറ്റവും കുപ്രസിദ്ധമായ' ഭീകരാക്രമണമെന്ന് ചൈന; ഇത്തരമൊരു പരാമര്‍ശം ഇതാദ്യം
 • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
 • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
 • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
 • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
 • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
 • ന്യൂസിലാന്‍ഡ് വെടിവെപ്പിനു മിനിട്ടുകള്‍ക്ക് മുമ്പ് അക്രമി പ്രധാന മന്ത്രിയടക്കം മുപ്പത് പേര്‍ക്ക് ആക്രമണ വിവരം ഇ മെയില്‍ ചെയ്തു
 • മസൂദ് അസര്‍ പ്രശ്‌നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമെന്ന് ചൈന
 • Write A Comment

   
  Reload Image
  Add code here