ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാതെ സി​റി​യ​യി​ൽ​നി​ന്ന് പിന്മാറ്റമില്ലെന്ന്​ യു.എസ്

Sat,Jan 12,2019


വാ​ഷി​ങ്​​ട​ൺ: സി​റി​യ​യി​ൽ​നി​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രമ്പ്​ പ്ര​ഖ്യാ​പി​ച്ച സൈ​നി​ക പി​ന്മാ​റ്റം ഉ​ട​നു​ണ്ടാ​കി​ല്ലെ​ന്ന്​ സൂ​ച​ന. മേ​ഖ​ല​യി​ലെ യു.​എ​സിന്റെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യ ഇ​സ്രാ​യേ​ലി​ന്റെയും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ വ​ട​ക്കു​കി​ഴ​ക്ക​ൻ സി​റി​യ​യി​ൽ നി​ല​യു​റ​പ്പി​ച്ച യു.​എ​സ്​ സൈ​നി​ക​രെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന്​ ട്രമ്പിന്റെ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്​​ടാ​വ്​ ജോ​ൺ ബോ​ൾ​ട്ട​ൺ പ​റ​ഞ്ഞു. ​െഎ.​എ​സ്​ ഭീ​ക​ര​ർ തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു​വെ​ന്നും കു​ർ​ദ്​ വി​മ​ത പോ​രാ​ളി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​റ്റോ സ​ഖ്യ​ക​ക്ഷി​ക​ളെ​​യും അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ​യും ഞെ​ട്ടി​ച്ച്​ ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ സി​റി​യ​യി​ലെ യു.​എ​സ്​ സൈ​നി​ക​രു​ടെ പി​ന്മാ​റ്റം ട്രമ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്. ഐ.എസിനെ നി​ഷ്​​പ്ര​ഭ​മാ​ക്കി​യെ​ന്നും ഇ​നി മ​ട​ങ്ങാ​ൻ സ​മ​യ​മാ​യെ​ന്നു​മാ​യി​രു​ന്നു ട്വീ​റ്റ്. ആ​ഴ്​​ച​ക​ൾ​ക്കി​ടെ ​2000 സൈ​നി​ക​രെ​യും പി​ൻ​വ​ലി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ യു.​എ​സ്​ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​റ്റി​സ്​ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ രാ​ജി​വെ​ച്ചു.

എ​ന്നാ​ൽ, സി​റി​യ​ൻ ന​ഗ​ര​മാ​യ ത​ൻ​ഫി​ൽ വി​ന്യ​സി​ച്ച സൈ​നി​ക​രെ അ​ടു​ത്തെ​ങ്ങും പി​ൻ​വ​ലി​ക്കി​ല്ലെ​ന്നാ​ണ്​ ബോ​ൾ​ട്ടി​​ന്റെ പ്ര​ഖ്യാ​പ​നം. ഇ​റാ​ൻ ഇ​വി​ടെ ഭീ​ഷ​ണി​യാ​യ​തി​നാ​ൽ സൈ​നി​ക​രെ നി​ല​നി​ർ​ത്ത​ൽ ത​ന്ത്ര​പ്ര​ധാ​ന​മാ​ണ്. ജ​റൂ​സ​ലം സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ്​ ട്രമ്പിന്റെ ന​യ​ത്തി​ന്​ തി​രു​ത്തു​മാ​യി സ്വ​ന്തം ഉ​ദ്യോ​ഗ​സ്​​ഥ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

Other News

 • 'ലോക മുത്തച്ഛന്‍' നൂറ്റപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • മെക്‌സിക്കോയില്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി; കുറഞ്ഞത് 66 പേര്‍ കൊല്ലപ്പെട്ടു
 • അവിശ്വാസപ്രമേയം അതിജീവിച്ച തെരേസ മെയ് ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട്‌
 • ലക്ഷ്യം കൈവരിക്കാത്ത ജീവനക്കാരെ ചൈനീസ് കമ്പനി റോഡിലൂടെ മുട്ടില്‍ ഇഴയിച്ച് ശിക്ഷിച്ചു
 • മോഡി ഉറുഗ്വേ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകത്തിയ പ്രസിഡന്റിനെ കാണാന്‍ കഴിയുമായിരുന്നു
 • അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേ; സമവായത്തിലൂടെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപനം
 • ഇന്തോനേഷ്യയില്‍ വനിതാ ശാസ്ത്രജ്ഞയെ മുതല ജീവനോടെ വിഴുങ്ങി; സംഭവം ഗവേഷണ കേന്ദ്രത്തില്‍
 • ബ്രെക്‌സിറ്റ്; തെരേസ മേയുടെ ഇടപാടിന് പാര്‍ലമെന്റില്‍ വമ്പന്‍ തോല്‍വി, ബുധനാഴ്ച അവിശ്വാസ വോട്ടെടുപ്പ്
 • നെയ്‌റോബിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം ; നിരവധി പേര്‍ കൊല്ലപ്പെട്ടു
 • ടെഹ്‌റാനില്‍ ചരക്കു വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി റസിഡന്‍ഷ്യല്‍ മേഖലയിലേക്ക് ഇടിച്ചു കയറി; 15 പേര്‍ കൊല്ലപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here