ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി

Sat,Feb 09,2019


അങ്കാറ: ന്യൂനപക്ഷ ഉയിഗര്‍ മുസ്ലിം സമുദായത്തിലെ അറിയപ്പെടുന്ന ഗായകനായി അബ്ദു റഹിം ഹെയ്തിന്റെ മരണത്തെ തുടര്‍ന്ന് ഉയിഗര്‍ ന്യൂനപക്ഷങ്ങളെ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി ആവശ്യപ്പെട്ടു. ചൈനയിലെ സിങ്ജിയാങ് മേഖലയിലാണ് എട്ടു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഹെയ്തി മരിച്ചത്. ഒരു മില്യനോളം ഉയിഗര്‍ ന്യൂനപക്ഷങ്ങള്‍ ഇവിടെ കരുതല്‍ തടങ്കലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചൈനയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള സിങ്ജിയാംഗ് മേഖലയിലുള്ള ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ ടര്‍ക്കിയിലെ ഭാഷ സംസാരിക്കുന്നവരാണ്. അടുത്തകാലത്തായി ഇവിടെ ചൈന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദത്തിന്റെ വിത്തുകള്‍ ഇവിടെ ഉയര്‍ന്നേക്കുമെന്ന ആശങ്കയാണ് അധികൃതരെ കടുത്ത നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്. ടര്‍ക്കിയെ സംബന്ധിച്ചിടത്തോളം രാജ്യത്തു വേരുകളുള്ള ഉയിഗര്‍ മുസ്ലിംകളുടെ കാര്യത്തില്‍ പ്രത്യേക താല്‍പര്യമുണ്ട്. ഒരു മില്യനോളം ഉയിഗര്‍ മുസ്ലിംകളെ കരുതല്‍ തടങ്കലിലാക്കി ചൈന പീഢിപ്പിക്കുന്ന കാര്യം രഹസ്യമായ ഒരു കാര്യമല്ലെന്നും, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ നിലനില്‍ക്കുന്നത് മാനവരാശിയോട് ചൈന ചെയ്യുന്ന വലിയ ക്രൂരതയാണെന്നും ടര്‍ക്കി വിദേശകാര്യ വക്താവ് ഹാമി അകോസോയി കുറ്റപ്പെടുത്തി. മനുഷ്യ ദുരന്തം ഇവിടെ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ യു.എന്‍ ഇടപെടല്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മേഖല ഭീകരവാദ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ക്രമീകരിച്ച വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ സെന്ററുകള്‍ മാത്രമാണ് അവിടെയുള്ളതെന്ന് ചൈന അവകാശപ്പെട്ടു. തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ ഇവിടെയുള്ള ട്രെയിനികള്‍ ഏറെ നന്ദിയുള്ളവരാണെന്ന് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. ഡി.എന്‍.എ സാമ്പിള്‍ കൊടുക്കാന്‍ വൈമുഖ്യം കാണിക്കുക, ന്യൂനപക്ഷ ഭാഷയില്‍ സംസാരിക്കുക, അധികൃതരുമായി തര്‍ക്കിക്കുക തുടങ്ങിയ കാര്യങ്ങളുടെ പേരിലാണ് മുസ്ലിം ന്യൂനപക്ഷങ്ങളെ ഇവിടെ ചാര്‍ജൊന്നും ചുമത്താതെ അനിശ്ചിതകാലം തടങ്കലില്‍ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.

Other News

 • ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ കൗമാരപ്രായക്കാരിക്ക് ബ്രിട്ടനിലേക്ക് മടങ്ങാനാവില്ല; പൗരത്വം റദ്ദാക്കുന്നു
 • ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്‌നി മേഗന്‍ മാര്‍കിള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
 • മസൂദ് അസര്‍ വിഷയത്തില്‍ ചൈനയെയും പാക്കിസ്ഥാനെയും പഴി ചാരുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ചൈനീസ് മീഡിയ
 • ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍; പാക്കിസ്ഥാന്‍ കോടതി വിധി റദ്ദാക്കണം, കുല്‍ഭൂഷണ്‍ യാദവിനെ മോചിപ്പിക്കണം
 • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
 • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
 • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
 • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
 • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
 • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
 • Write A Comment

   
  Reload Image
  Add code here