ഒമാനും യുഎഇയും ബോയിംഗ് കമ്പനിയുടെ 737 മാക്സ് 8 മോഡല്‍ യാത്രാവിമാനങ്ങള്‍ നിലത്തിറക്കി

Wed,Mar 13,2019


ദുബായ്: എത്യോപ്യന്‍ വിമാന ദുരന്തത്തിനു കാരണമായ ബോയിംഗ് കമ്പനിയുടെ 737 മാക്സ് 8 മോഡല്‍ യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൂടുതല്‍ രാജ്യങ്ങള്‍. ഇന്ത്യ, ചൈന , ബ്രിട്ടന്‍, നോര്‍വേ, ഓസ്ട്രേലിയ, സിംഗപ്പുര്‍, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഒമാനും യുഎ ഇയും ഈ ശ്രേണിയില്‍ പെട്ട വിമാനങ്ങള്‍ നിലത്തിറക്കി.
ഇതു സംബന്ധിച്ച യുഎഇ സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറത്തിറക്കി. അപകടത്തിനുശേഷമുള്ള സാഹചര്യം പരിശോധിച്ചു വരികയാണെന്ന് ജിസിഎഎ അറിയിച്ചു.
ഇന്ത്യ, ചൈന , ബ്രിട്ടന്‍, നോര്‍വേ, ഓസ്ട്രേലിയ, സിംഗപ്പുര്‍, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണകൊറിയ തുടങ്ങി നിരവധി രാജ്യങ്ങളും മാക്സ് എട്ടിന്റെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നു പ്രഖ്യാപിച്ചു.
2017-ല്‍ പുറത്തിറങ്ങിയ ഈ മോഡല്‍ വിമാനം ആറു മാസത്തിനിടെ രണ്ടു വലിയ ദുരന്തങ്ങള്‍ക്കാണ് ഇരയായത്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ കെനിയയിലേക്കു പുറപ്പെട്ട വിമാനം തകര്‍ന്ന് 157 പേരാണു ഞായറാഴ്ച മരിച്ചത്. ആറു മാസം മുമ്പ് ഇന്തോനേഷ്യയിലെ ലയണ്‍ എയറിന്റെ വിമാനം തകര്‍ന്ന് 189 പേരും മരിച്ചു.
ഫ്ളൈ ദുബായ് ഈ മോഡല്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകാത്ത വിധം ഷെഡ്യൂള്‍ പുനക്രമീകരിക്കുമെന്ന് ഫ്ളൈ ദുബായ് അറിയിച്ചു.

Other News

 • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
 • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
 • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
 • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
 • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
 • ന്യൂസിലാന്‍ഡ് വെടിവെപ്പിനു മിനിട്ടുകള്‍ക്ക് മുമ്പ് അക്രമി പ്രധാന മന്ത്രിയടക്കം മുപ്പത് പേര്‍ക്ക് ആക്രമണ വിവരം ഇ മെയില്‍ ചെയ്തു
 • മസൂദ് അസര്‍ പ്രശ്‌നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമെന്ന് ചൈന
 • അമേരിക്കയുടെയും, യൂറോപ്യന്‍ യൂണിന്റെയും മുന്നറിയിപ്പുകള്‍ അവഗണിച്ച് ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുമായി സഹകരിക്കാന്‍ ഇറ്റലി
 • ന്യൂസിലാന്‍ഡ് മോസ്‌കിലെ കൂട്ടക്കൊല; ഒരു മലയാളി ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
 • മുസ്ലീംകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ ഓസ്‌ട്രേലിയന്‍ മന്ത്രിയുടെ തലയില്‍ മുട്ട ഉടച്ച കൗമാരക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പതിനായിരങ്ങളുടെ ഹീറോ
 • ന്യൂസിലാന്‍ഡ് മോസ്‌കിലെ കൂട്ടക്കൊലയ്ക്കു കാരണം മുസ്ലിം കുടിയേറ്റമാണെന്നു പ്രസ്താവിച്ച ഓസ്‌ട്രേലിന്‍ സെനറ്ററെ പാര്‍ലമെന്റ് ശാസിക്കും
 • Write A Comment

   
  Reload Image
  Add code here