ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല; ഒരു ബ്രിട്ടീഷ് പത്രം ജനറല്‍ ഡയറിന് സമാഹരിച്ച് നല്‍കിയത് 26000 പൗണ്ട്

Sat,Apr 13,2019


ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തെ നൊമ്പരപ്പെടുത്തുന്ന അധ്യായമായ ജാലിയാന്‍വാലാ ബാഗ് കൂട്ടക്കൊല നടന്നതിന്റെ ഒരു നൂറ്റാണ്ടു പിന്നിടുമ്പോള്‍ ഈ നരഹത്യയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുന്നു. സമാധാനപരമായി പ്രതിഷേധ യോഗം ചേര്‍ന്ന നിരയുധരായ ഇന്ത്യക്കാര്‍ക്കു നേരെ വെടിവയ്ക്കാന്‍ ഉത്തരവിട്ട ജനറല്‍ ഡയറിനു വേണ്ടി ബ്രിട്ടനിലെ യാഥാസ്ഥിതിക ദിനപത്രമായ 'മോര്‍ണിംഗ് സ്റ്റാര്‍' ധനസഹമാരണം നടത്തിയതാണ് ഇതിലൊന്ന്. അടുത്തയിടെ കിം വാഗ്‌നര്‍ പ്രസിദ്ധീകരിച്ച 'ജാലിയന്‍വാലാ ബാഗ്' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
കൂട്ടക്കൊലയെ തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധത്തെ തുര്‍ന്ന് 1920 ജൂലൈയില്‍ ജനറല്‍ ഡയറിനെ ജോലിയില്‍ നിന്ന് നീക്കം ചെയ്ത അവസരത്തിലാണ് ബ്രിട്ടനില്‍ അദ്ദേഹത്തിനു വേണ്ടി ഫണ്ട് സമാഹരണം നടത്തിയത്. 'ഇന്ത്യയെ രക്ഷിച്ച വ്യക്തി' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ജനറല്‍ ഡയറിനു വേണ്ടി ഫണ്ട് സമാഹരിക്കേണ്ടതിന്റെ ആവശ്യകത പത്രം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലുള്ള ആയിരക്കണക്കിന് ബ്രിട്ടീഷുകാരുടെ ഭാവിക്കു മേല്‍ തുങ്ങിയിരുന്ന ആശങ്കയുടെ നിഴല്‍ നീക്കിയത് ജനറല്‍ ഡയറിന്റെ അവസരോചിതമായ നടപടിയാണെന്ന് റിപ്പോര്‍ട്ടില്‍ ഓര്‍മിപ്പിച്ചു. ജോലി നഷ്ടപ്പെട്ട ജനറല്‍ ഡയറിനു വേണ്ടിയുള്ള ഫണ്ട് സമാഹരണത്തില്‍ സഹകിക്കേണ്ടത് ഇത്തരുണത്തില്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എല്ലാ കോണുകണില്‍ നിന്നും ജനറല്‍ ഡയറിനു വേണ്ടി ഫണ്ട് എത്തി. 26000 പൗണ്ടാണ് സമാഹരിക്കപ്പെട്ടത്. ജനറല്‍ ഡയറിന് ശിഷ്ടകാലം സാമ്പത്തിക പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞു കൂടാന്‍ ഈ തുക മതിയാകുമായിരുന്നു. ധനസമാഹരണത്തിന് നന്ദി പറഞ്ഞു കൊണ്ട് ജനറല്‍ ഡയര്‍ അയച്ച കത്ത് 'മോര്‍ണിംഗ് സ്റ്റാര്‍' പ്രസിദ്ധീകരിച്ചിരുന്നു.
ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ മാപ്പു പറയണമെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും ഖേദപ്രകടനത്തിനാണ് മേ തയാറായത്.

Other News

 • ശ്രീലങ്ക സ്‌ഫോടനം: സൂത്രധാരനും ആക്രമണത്തിനിടെ കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്റ് സിരിസേന
 • ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ
 • ശ്രീലങ്കയില്‍ പാക്കിസ്ഥാന്‍ അഭയാര്‍ഥികളെ ലക്ഷ്യമിടുന്നു; നൂറുകണക്കിനാളുകള്‍ പലായനം ചെയ്തു
 • മരണസംഖ്യ 'പുതുക്കി' ശ്രീലങ്ക; സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 253 പേരെന്ന് ആരോഗ്യ മന്ത്രാലയം
 • ശ്രീലങ്കയിലെ ഭീകരാക്രമണം; വിരലുകള്‍ നീളുന്നത് മതതീവ്ര നേതാവ് ഹാഷിമിനു നേര്‍ക്ക്
 • കൊളംബോ ഭീകരാക്രമണ സംഘത്തിലെ ഒരാള്‍ യുകെയില്‍ പഠനം നടത്തി; ഭീകരര്‍ എല്ലവരും ഉന്നത വിദ്യാഭ്യാസം നേടിയവര്‍
 • 27 വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ യു.എ.ഇ വനിത കണ്ണു തുറന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തി
 • ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്; ലക്ഷ്യമിട്ടത് അമേരിക്കന്‍ സഖ്യരാജ്യങ്ങളിലുള്ളവരെയും, ക്രൈസ്തവരെയും
 • കിം - പുടിന്‍ കൂടിക്കാഴ്ച ഉടന്‍; ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സമ്മേളനം
 • ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് - ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജസികള്‍ മുന്നറയിപ്പ് നല്‍കിയിരുന്നു; പ്രധാനമന്ത്രി ഒന്നും അറിഞ്ഞില്ല
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയുടെ കബറടക്കം കൊളംബോയില്‍ നടത്തി
 • Write A Comment

   
  Reload Image
  Add code here