വന്‍ ചൈനീസ് നിക്ഷേപം നടക്കുന്ന പാക്കിസ്ഥാനിലെ ഗദ്വാര്‍ തുറമുഖത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ തോക്കുധാരികള്‍ ആക്രമണം നടത്തി

Sat,May 11,2019


ഗദ്വാര്‍(ബലൂച്ചിസ്ഥാന്‍): ചൈന - പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഗദ്വാറിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അനേക ബില്യണ്‍ ഡോളര്‍ മുടക്കി തുറമുഖമുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ചൈന ഇവിടെ വികസിപ്പിച്ചു വരികയാണ്. സാവര്‍ പേള്‍ കോണ്ടിനന്റല്‍ ഹോട്ടലിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.
ചൈനക്കാരെയും, മറ്റു മിക്ഷേപകരെയും ലക്ഷ്യമിട്ട് തങ്ങളാണ് ആക്രമണം നടത്തിയതെന്ന് വിഘടനവാദികളായ ബലൂച്ചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചു. ചൈനയും, പാക്കിസ്ഥാനും കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും തീവ്രവാദി ഗ്രൂപ്പിന്റേത് എന്നവകാശപ്പെടുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു. പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമല്ലെന്നു പറഞ്ഞ് വിഘടനവാദികള ചൈനീസ് നിക്ഷേപത്തെ എതിര്‍ക്കുകയാണ്.
ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, വിദേശ സന്ദര്‍ശകരും പതിവായി താമസിക്കുന്ന ഹോട്ടലില്‍ പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് ആക്രമണമുണ്ടായത്. റംസാന്‍ മാസമായതു കൊണ്ട് അതിഥികളൊന്നും ഹോട്ടലില്‍ ഇല്ലായിരുന്നുവെന്നും, പരിമിതമായ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഹോട്ടലിന്റെ വക്താവ് പറഞ്ഞു. ആക്രമികളെ തടയാന്‍ ശ്രമിച്ച സുരക്ഷാ വിഭാഗത്തിലെ ഒരാളാണ് കൊല്ലപ്പെട്ടത്. തോക്കുധാരികളെ നേരിടാന്‍ സുരക്ഷാ സേന രംഗത്തു വന്നിട്ടുണ്ട്.

Other News

 • തെരേസ മേ രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് സ്ഥാനമൊഴിയും
 • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
 • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
 • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
 • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
 • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
 • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബാങ്കില്‍ സ്‌ഫോടനം: 20 പേര്‍ക്ക് പരിക്ക്
 • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മെയ് 30 വരെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനാവില്ല
 • ജര്‍മനിയില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പേറ്റ് കൊല്ലപ്പെട്ടവര്‍ അഞ്ചായി ; രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി
 • ശ്രീലങ്കയില്‍ മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ അക്രമം തുടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ വ്യാപിപ്പിച്ചു
 • ജൂലിയന്‍ അസാന്‍ജെക്കെതിരായ ബലാത്സംഗ കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സ്വീഡിഷ് അധികൃതര്‍
 • Write A Comment

   
  Reload Image
  Add code here