സൗദിയിലെ ഖത്തീഫില്‍ എട്ടു ഭീകരരെ സൈന്യം വധിച്ചു

Sun,May 12,2019


ദമാം: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പെട്ട ഖത്തീഫിനടുത്ത് താറൂത്തില്‍ സൗദി സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ സുരക്ഷാ സൈനികര്‍ക്കു നേരെ ഭീകരര്‍ ആദ്യം നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് സൗദി സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഖത്തീഫ് പ്രവിശ്യയില്‍പെട്ട താറോത്തിന് സമീപം സനാബീസിലാണ് സംഭവം. രാവിലെ 10 മണിക്കുതന്നെ സൈന്യം ഇവിടേക്കെത്തുകയും പ്രദേശം വളയുകയും ചെയ്തു. ഇവിടെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ഭീകരരോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടുവെങ്കിലും ഭീകരര്‍ ഇതിനു വഴങ്ങാതെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുതുതായി രൂപീകൃതമായ ഭീകരവാദ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവരെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സൗദിയിലെ പ്രധാന സുരക്ഷാ കേന്ദ്രങ്ങളും മറ്റും ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊ പ്രദേശവാസികള്‍ക്കൊ പരിക്കൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Other News

 • തെരേസ മേ രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് സ്ഥാനമൊഴിയും
 • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
 • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
 • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
 • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
 • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
 • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബാങ്കില്‍ സ്‌ഫോടനം: 20 പേര്‍ക്ക് പരിക്ക്
 • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മെയ് 30 വരെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനാവില്ല
 • ജര്‍മനിയില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പേറ്റ് കൊല്ലപ്പെട്ടവര്‍ അഞ്ചായി ; രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി
 • ശ്രീലങ്കയില്‍ മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ അക്രമം തുടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ വ്യാപിപ്പിച്ചു
 • ജൂലിയന്‍ അസാന്‍ജെക്കെതിരായ ബലാത്സംഗ കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സ്വീഡിഷ് അധികൃതര്‍
 • Write A Comment

   
  Reload Image
  Add code here