മുന്‍വീലുകള്‍ വിടര്‍ന്നില്ല; ബര്‍മയില്‍ സുരക്ഷിതമായി വിമാനം നിലത്തിറക്കിയ പൈലറ്റിന് പ്രശംസാവര്‍ഷം

Sun,May 12,2019


മാന്‍ഡലെ (ബര്‍മ): മുന്‍വീലുകള്‍ പ്രവര്‍ത്തനക്ഷമമകാതെ വന്നിട്ടും വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ബര്‍മീസ് പൈലറ്റിന് പ്രശംസാ വര്‍ഷം. മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ എമ്പ്രയേര്‍ 190 ജറ്റ് വിമാനം 89 യാത്രക്കാരുമായി മാന്‍ഡലെ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങിയ സമയത്താണ് വിമാനത്തിന്റെ മുന്‍വീലുകളുടെ ലാന്‍ഡിംഗ് ഗിയര്‍ ചതിച്ചത്.
വിമാനത്താവളത്തിനു രണ്ടുവട്ടം ചുറ്റി പരമാവധി ഇന്ധനം കത്തിച്ചു കളഞ്ഞ വിമാന പൈലറ്റ് മ്യാല്‍ മോ ഓങ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരോട് ലാന്‍ഡിംഗ് ഗിയര്‍ താഴ്ന്നു വരുന്നുണ്ടോ എന്ന് തിരക്കുന്നുണ്ടായിരുന്നു. ഇന്ധനം കത്തിച്ച് വിമാനത്തിന്റെ ഭാരം കുറച്ച ശേഷം പിന്‍വീലുകളില്‍ മാത്രമായി വിമാനം നിലത്തിറക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം നിലത്തു തൊട്ടതോടെ റണ്‍വേയില്‍ നിന്നു തെന്നി മാറിയ വിമാനം 25 സെക്കന്‍ഡിനകം നിശ്ചലമായി.
യാത്രക്കാര്‍ക്കാര്‍ക്കും സംഭവത്തില്‍ പരിക്കില്ല. പൈലറ്റ് മഹത്തായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി വിന്‍ കാന്ത് പ്രതികരിച്ചു.

Other News

 • തെരേസ മേ രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് സ്ഥാനമൊഴിയും
 • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
 • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
 • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
 • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
 • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
 • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബാങ്കില്‍ സ്‌ഫോടനം: 20 പേര്‍ക്ക് പരിക്ക്
 • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മെയ് 30 വരെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനാവില്ല
 • ജര്‍മനിയില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പേറ്റ് കൊല്ലപ്പെട്ടവര്‍ അഞ്ചായി ; രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി
 • ശ്രീലങ്കയില്‍ മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ അക്രമം തുടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ വ്യാപിപ്പിച്ചു
 • ജൂലിയന്‍ അസാന്‍ജെക്കെതിരായ ബലാത്സംഗ കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സ്വീഡിഷ് അധികൃതര്‍
 • Write A Comment

   
  Reload Image
  Add code here