ജൂലിയന്‍ അസാന്‍ജെക്കെതിരായ ബലാത്സംഗ കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സ്വീഡിഷ് അധികൃതര്‍

Mon,May 13,2019


അറസ്റ്റിലായ വിക്കിലീക്ക്‌സ് സഹ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെക്കെതിരായ ബലാത്സംഗ കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സ്വീഡിഷ് അധികൃതര്‍.
അസാന്‍ജെ തന്നെ ബലാത്സംഗത്തിന് വിധേയയാക്കി എന്നാരോപിച്ച സ്ത്രീയുടെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ പുനരന്വേഷണം നടത്താന്‍ തയ്യാറായത്. ഏഴുവര്‍ഷം മുമ്പ് (2012ല്‍) ഉണ്ടായ കേസിനെതുടര്‍ന്ന് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ അസാന്‍ജെ തനിക്കെതിരായ ആരോപണങ്ങള്‍ നേരത്തെ തന്നെ നിഷേധിച്ചിരുന്നതിനാല്‍ കേസ് നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
എന്നാല്‍ സ്വീഡനിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ ഇക്വഡോര്‍ എംബസിയില്‍ നിന്ന് കഴിഞ്ഞ മാസം പുറത്താക്കിയ 47 കാരനായ അസാന്‍ജെയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് 50 ആഴ്ചത്തെ തടവിന് വിധിച്ചിരിക്കുകയാണ്. ലണ്ടനിലെ ബെല്‍മാഷ് ജയിലിലാണ് അസാന്‍ജെ ഇപ്പോള്‍ തടവില്‍ കഴിയുന്നത്. രണ്ട് കൊല്ലം മുമ്പ് സ്വീഡിഷ് പ്രോസിക്യൂട്ടേഴ്‌സ് അസാന്‍ജിനെതിരായ കേസ് ഉപേക്ഷിച്ചതായിരുന്നു.
അസാന്‍ജെ ഇക്വഡോര്‍ എംബസിയില്‍കഴിയുന്ന കാലത്തോളം കേസ് നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ല എന്നു വ്യക്തമാക്കിയാണ് സ്വീഡന്‍ അധികൃതര്‍ നേരത്തെ കേസ് മരവിപ്പിച്ചത്.

Other News

 • തെരേസ മേ രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് സ്ഥാനമൊഴിയും
 • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
 • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
 • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
 • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
 • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
 • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബാങ്കില്‍ സ്‌ഫോടനം: 20 പേര്‍ക്ക് പരിക്ക്
 • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മെയ് 30 വരെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനാവില്ല
 • ജര്‍മനിയില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പേറ്റ് കൊല്ലപ്പെട്ടവര്‍ അഞ്ചായി ; രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി
 • ശ്രീലങ്കയില്‍ മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ അക്രമം തുടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ വ്യാപിപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here