ശ്രീലങ്കയില്‍ മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ അക്രമം തുടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ വ്യാപിപ്പിച്ചു

Tue,May 14,2019


കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമാകുന്നു. ഒരാള്‍ കൊല്ലപ്പെട്ടു.
മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും നേരെയുള്ള അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ 45കാരനാണ് പുട്ടലം ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് കര്‍ഫ്യൂ വ്യാപിപ്പിച്ചു.
കഴിഞ്ഞദിവസം രാജ്യത്ത് ഫേസ്ബുക്ക്, വാട്‌സ്ആപ് അടക്കം സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പടിഞ്ഞാറന്‍ ജില്ലയായ കുറുനെഗലയില്‍ നിരവധി പള്ളികളും വീടുകളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.
അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യുവാക്കളുടെ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സൈനിക വക്താവ് സുമിത് അട്ടപ്പട്ടു അറിയിച്ചു. മുസ്‌ലിം ഭൂരിപക്ഷ പട്ടണമായ കിനിയാമയിലെ അബ്‌റാര്‍ മസ്ജിദിനുനേരെ ഞായറാഴ്ച രാത്രി ആക്രമണമുണ്ടായി. പള്ളിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഏഴ് ഇരുചക്രവാഹനങ്ങളും അഗ്‌നിക്കിരയാക്കി.
പടിഞ്ഞാറന്‍ തീരപട്ടണമായ ചിലാവിലും ഞായറാഴ്ച സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഒരാള്‍ക്ക് മര്‍ദനമേറ്റു.

Other News

  • തെരേസ മേ രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് സ്ഥാനമൊഴിയും
  • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
  • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
  • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
  • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
  • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
  • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബാങ്കില്‍ സ്‌ഫോടനം: 20 പേര്‍ക്ക് പരിക്ക്
  • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മെയ് 30 വരെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനാവില്ല
  • ജര്‍മനിയില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പേറ്റ് കൊല്ലപ്പെട്ടവര്‍ അഞ്ചായി ; രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി
  • ജൂലിയന്‍ അസാന്‍ജെക്കെതിരായ ബലാത്സംഗ കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സ്വീഡിഷ് അധികൃതര്‍
  • Write A Comment

     
    Reload Image
    Add code here