ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മെയ് 30 വരെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനാവില്ല

Wed,May 15,2019


ലാഹോര്‍: ഇന്ത്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിരോധനം മെയ് 30 വരെ നീട്ടാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു ശേഷം ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനാണ് ഇസ്ലാമാബാദ് തീരുമാനിച്ചിട്ടുള്ളതെന്ന് ഒരു ഉയര്‍ന്ന പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥന്‍ പി.ടി.ഐയെ അറിയിച്ചു. പ്രതിരോധ - വ്യോമയാന മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഉപരോധം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു വേണ്ടി യോഗം ചേര്‍ന്ന ശേഷമാണ് നടപടിയുണ്ടായത്. ഫെബ്രുവരി 26 ന് ബലാക്കോട്ടെ ഭീകര ക്യാമ്പിനു നേര്‍ക്ക് ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു ശേഷമാണ് പാക്കിസ്ഥാന്‍ വ്യോമപാത അടച്ചത്.
പാക്കിസ്ഥാന്റെ നടപടിക്ക് തിരിച്ചടി നല്‍കി ഇന്ത്യയും തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍ പാക് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബാങ്കോക്ക്, കോലാലമ്പൂര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് (പി.ഐ.എ) റദ്ദാക്കേണ്ടി വന്നു. വലിയ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും, തങ്ങളുടെ യാത്രക്കാരെ മറ്റ് എയര്‍ലൈന്‍സുകള്‍ റാഞ്ചുകയാണെന്നും പി.ഐ.എ യുടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കര - റെയില്‍ റൂട്ടുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ യാത്ര നിരോധനം ഇല്ലാതിരിക്കെ വ്യോമയാത്രയ്ക്കു മാത്രം നിരോധനം ഏര്‍പ്പെടുത്തിയതില്‍ എന്തര്‍ഥമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
പാക്കിസ്ഥാനു മാത്രമല്ല ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്കും കനത്ത നഷ്ടമാണ് ഇതുവഴി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലേക്കുള്ളതുള്‍പ്പെടെയുള്ള വിമാനങ്ങളുടെ യാത്രാ സമയം കൂടിയതിനെ തുടര്‍ന്ന് കൂടുതല്‍ ഇന്ധനം ചെലവാകുന്നുവന്നു മാത്രമല്ല ജീവനക്കാരുടെ ജോലി സമയത്തില്‍ വരുന്ന വര്‍ധനയും നഷ്ടത്തിന്റെ തോത് കൂട്ടുന്നു.

Other News

 • തെരേസ മേ രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് സ്ഥാനമൊഴിയും
 • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
 • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
 • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
 • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
 • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
 • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബാങ്കില്‍ സ്‌ഫോടനം: 20 പേര്‍ക്ക് പരിക്ക്
 • ജര്‍മനിയില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പേറ്റ് കൊല്ലപ്പെട്ടവര്‍ അഞ്ചായി ; രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി കണ്ടെത്തി
 • ശ്രീലങ്കയില്‍ മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ അക്രമം തുടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ വ്യാപിപ്പിച്ചു
 • ജൂലിയന്‍ അസാന്‍ജെക്കെതിരായ ബലാത്സംഗ കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സ്വീഡിഷ് അധികൃതര്‍
 • Write A Comment

   
  Reload Image
  Add code here