സ്‌നേഹത്തോടെ കെട്ടിപുണരല്‍, നഗരത്തില്‍ ഒരു സൗജന്യസഫാരി.... ശേഷം വീട്ടില്‍പൊയ്‌ക്കോളാന്‍ പറഞ്ഞ് ഒരു ഷേക്ക് ഹാന്റും.. ഡോയിച്ചേബാങ്ക് ജീവനക്കാരെ പിരിച്ചുവിടുന്നതിങ്ങനെ...


JULY 9, 2019, 6:21 PM IST

ഹോങ്കോങ്ങ്:ഒരു എന്‍വലപ്പ് നല്‍കിയശേഷം സ്‌നേഹത്തോടെ കെട്ടിപുണരല്‍, നഗരത്തില്‍ ഒരു സൗജന്യസഫാരി.... ശേഷം വീട്ടില്‍പൊയ്‌ക്കോളാന്‍ പറഞ്ഞ് ഒരു ഷേക്ക് ഹാന്റും..ഡോയിച്ചേ ബാങ്കിന്റെ സിഡ്‌നി,ഹോങ്കോങ്ങ് ഡെസ്‌ക്കുകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ മാനേജരുടെ ക്യാബിനിലേയ്ക്ക് വിളിക്കപ്പെട്ട ജീവനക്കാര്‍ക്ക് നേരിടേണ്ടിവന്ന പിരിച്ചുവിടല്‍ നടപടികളാണ് മുകളില്‍ വിവരിച്ചത്. 

 വിദേശരാജ്യങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഹോങ്കോങ്ങ്, സിഡ്‌നി നഗരങ്ങളില്‍ പ്രാബല്യത്തില്‍ വരുത്തിയ പിരിച്ചുവിടല്‍ ജര്‍മ്മന്‍ ബാങ്ക്  പിന്നീട് ലണ്ടനിലേയ്ക്കും വ്യാപിപ്പിച്ചു.ഇന്ത്യയില്‍ ബെഗംളൂരുവില്‍ ഇതിനോടകം ജീവനക്കാര്‍ക്ക് ബാങ്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

ഇക്യൂറ്റി ട്രേഡിംഗ് ബിസിനസും മറ്റ് ഫിക്‌സഡ് ക്യാപിറ്റല്‍ സ്ഥാപനങ്ങളും ഉള്‍പ്പടെ ഇത്തരത്തില്‍ ലോകമെമ്പാടുമുള്ള ഓഫീസുകള്‍ ഡോയിച്ചേ അടച്ചുപൂട്ടൂമ്പോള്‍ ഏതാണ്ട് 18,000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കരുതപ്പെടുന്നത്. 

അതേസമയം എവിടെയെങ്കിലും ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിക്കുന്ന ബാങ്ക് ജീവനക്കാരാല്‍ ഡോയിച്ചേബാങ്കിന്റെ ഓഫീസ് കെട്ടിടം നിറഞ്ഞിരിക്കുന്നു എന്നാണ് ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നത്.