എയര്‍ടെല്‍ വിദേശ കരങ്ങളിലേയ്ക്ക്


AUGUST 10, 2019, 4:17 PM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ സ്വകാര്യ ടെലികോം സ്ഥാപനമായ എയര്‍ടെല്‍ വിദേശകരങ്ങളിലേയ്ക്ക്. എയര്‍ടെല്ലിന്റെ ഉടമസ്ഥരായ ഭാരതി ടെലികോമിന്റെ 50 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ കമ്പനി സിംഗ് ടെല്‍ സ്വന്തമാക്കുന്നതോടെയാണ് ഇത്.

നിലവില്‍ എയര്‍ടെല്ലിന്റെ 41 ശതമാനം ഓഹരികളാണ് സുനില്‍ മിത്തലിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഭാരതി ടെലികോമിന് കീഴിലുള്ളത്. കടബാധ്യത തീര്‍ക്കുവാനായി ഇവര്‍  തങ്ങളുടെ ഓഹരികള്‍ സിംഗ് ടെല്ലിന് വില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 

ഇതോടെ ഭാരതി ടെലികോമിനെ വിദേശസ്ഥാപനമായി പരിഗണിക്കുകയും ഇവര്‍ നടത്തിയിട്ടുള്ള നിക്ഷേപം വിദേശനിക്ഷേപമായി കണക്കാക്കുകയും ചെയ്യും.

Other News