സ്‌ഫോടന സാധ്യത:  15 ഇഞ്ച് മാക്ക് ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ ആപ്പിള്‍ തിരിച്ചുവിളിക്കുന്നു.


JUNE 23, 2019, 5:51 PM IST

മുന്‍ നിര ടെക് വമ്പന്മാരയ ആപ്പിള്‍ 15 ഇഞ്ച് മാക്ക് ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ ആപ്പിള്‍ തിരിച്ചുവിളിക്കുന്നു. ലാപ് ടോപ്പ് അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് കമ്പനി മാക്ക് ബുക്ക് പ്രോയെ തിരിച്ചു വിളിക്കുന്നത്.

സെപ്റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ ഉപയോക്താക്കള്‍ക്കിടയില്‍ മികച്ച രീതിയില്‍ പ്രചാരം നേടയ ഒരു വേര്‍ഷനായിരുന്നു മാക്ക് ബുക്ക് പ്രോ റെറ്റിന ഡിസ്‌പ്ലേയോടു കൂടിയ ലാപ്പ് ടോപ്പുകളിലാണ് ഇപ്പോള്‍ പൊട്ടിത്തെറി സാധ്യത പ്രധാനമായും കാണുന്നത്.

apple.com/support/15-inch-macbook-pro-battery-recall എന്ന വെബ്‌പേജില്‍ നിങ്ങളുടെ മാക് ബുക്കിന്റെ ബാറ്ററി മാറ്റേണ്ടതുണ്ടോ എന്നും ബാറ്ററി എങ്ങനെ മാറ്റണമെന്നും അറിയാം.
ഉപഭോക്താക്കള്‍ക്കും യൂസേജിനും പ്രാധാന്യം കൊടുക്കുന്ന ആപ്പിള്‍ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഈ നടപടിയ്ക്കൊരുങ്ങുന്നത്. മുന്‍പ് സാംസങ് കമ്പനിയും തങ്ങളുടെ ഗാലക്‌സി നോട്ട് 7 സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ നിന്നും തിരിച്ചു പിടിച്ചിരുന്നു.

Other News