അതിസമ്പന്നരുടെ പട്ടികയിൽ താഴോട്ടിറങ്ങി ബിൽ ഗേറ്റ്സ് 


JULY 18, 2019, 9:46 PM IST

സാന്‍ഫ്രാന്‍സിസ്കോ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍  ബില്‍ ഗേറ്റ്സിന് താഴോട്ടിറക്കം.രണ്ടാം സ്ഥാനമാണ്  ബിൽ ഗേറ്റ്സിനു നഷ്‌ടമായത്‌. പട്ടികയില്‍ ഒരിക്കൽപ്പോലും  രണ്ടാം സ്ഥാനം കൈവിടാതിരുന്ന ബില്‍ ഗേറ്റ്സ് ഇക്കുറി മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. 

അത്യാഢംബര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന, പാരീസ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയുടെ ചെയര്‍മാനും സി.ഇ. ഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ബില്‍ ഗേറ്റ്സിനെ മറികടന്ന് സമ്പന്ന പട്ടികയില്‍ രണ്ടാം സ്ഥാനം കയ്യടക്കിയത്. 

ബ്ലൂംബര്‍ഗിന്‍റെ അതിസമ്പന്നരുടെ പട്ടികയിലാണ് ഫ്രഞ്ചുകാരനായ അര്‍നോള്‍ട്ട് രണ്ടാം സ്ഥാനത്തെത്തിയത്. 10800 കോടി അമേരിക്കൻ ഡോളറാണ് അര്‍നോള്‍ട്ടിന്‍റെ ആസ്‌തി.3900 കോടി അമേരിക്കൻ ഡോളർ അര്‍നോള്‍ട്ടിന്‍റെ ആസ്‌തിയിൽ വർധിച്ചു. 500 സമ്പന്നര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഒരു വ്യക്തിയുടെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള നേട്ടമാണിത്.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് അതി സമ്പന്ന പട്ടികയില്‍ ഒന്നാമത്.ആസ്‌തി  12500 കോടി അമേരിക്കൻ ഡോളർ.മൂന്നാമതുള്ള ബില്‍ ഗേറ്റ്സിന്റെ സമ്പാദ്യം 10700 കോടി ഡോളർ.

 

Other News