വന്‍ പ്രൊജക്ടുകളുമായി ബൈജൂസ് ആപ്പ് കേരളത്തിലേയ്ക്ക്


JULY 29, 2019, 4:50 PM IST

കുറഞ്ഞ വര്‍ഷം കൊണ്ട് വിവരസാങ്കേതിക രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം കാഴ്ച വച്ച ബൈജൂസ് ആപ്പ് സ്വന്തം നാടായ കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. കേരളത്തിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കമ്പനി തിരുവനന്തപുരത്തും കൊച്ചിയിലും പ്രൊഡക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. 

വിര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ ഉള്‍പ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളുള്ള പ്രൊഡക്ഷന്‍ സെന്ററുകളിലൊന്ന് തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കിലാണ് സ്ഥാപിക്കുക. ഇതിന്റെ കെട്ടിടമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ ആയിരം പ്രൊഫഷണലുകള്‍ക്ക് ജോലി ലഭിക്കും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായ ഉടന്‍ സര്‍ക്കാറുമായി ധാരണപത്രം ഒപ്പുവയ്ക്കും.

കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ ആരംഭിച്ച എഡ്യുക്കേഷന്‍ ആപ്പായ ബൈജൂസ് 8 വര്‍ഷം കൊണ്ട് 40,000 കോടി രൂപയുടെ മൂലധനം നേടിയിരുന്നു. ബെഗംളൂരുവിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് ഏകദേശം 1500 പേര്‍ ജോലി ചെയ്യുന്നുണ്ട്.

Other News