ബൈജൂസ് ലേണിങ് ആപ്പിന് 150 മില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം


JULY 12, 2019, 4:18 PM IST

ബെംഗളൂരു: ലോകത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയായ ആപ്ലിക്കേഷനുമായ ബൈജൂസ് ലേണിങ് ആപ്പില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യു.ഐ.എ.) 150 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നു. വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ പ്രമുഖ നിക്ഷേപകരായ ഔള്‍ വെഞ്ചേഴ്‌സും നിക്ഷേപത്തില്‍ പങ്കാളികളാകും.

ഔള്‍ വെഞ്ചേഴ്‌സ് ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പില്‍ നടത്തുന്ന ആദ്യ നിക്ഷേപം കൂടിയാണിത്.

സാങ്കേതിക സഹായത്തോടെയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക വഴി ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ സേവനം എത്തിച്ചു നല്‍കുകയാണ് ലക്ഷ്യം.ഇത്തരം നിക്ഷേപങ്ങള്‍ ആഗോളതലത്തില്‍ വ്യക്തിഗത ഡിജിറ്റല്‍ പഠനത്തിന്റെ വ്യാപനത്തിന് സഹായിക്കുമെന്ന് ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.

ആധുനിക രീതിയില്‍ പുതിയ പഠനമാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ടുള്ള ബൈജൂസ് ആപ്പുമായുള്ള സഹകരണം വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും, മികച്ച പഠന അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നും ഔള്‍ വെഞ്ചേഴ്‌സ് മാനേജിങ് ഡയറക്ടര്‍ അമിത് പട്ടേല്‍ പറഞ്ഞു.

Other News