ടിസിഎസിന്റെ ആദ്യ ക്വാര്‍ട്ടര്‍ വരുമാന വളര്‍ച്ച ദുര്‍ബലം


JULY 12, 2019, 4:44 PM IST

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐടി സര്‍വീസസ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്  വിപണി നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുന്നു. ജൂണില്‍ അവസാനിച്ച ആദ്യ ക്വാര്‍ട്ടറില്‍ ടിസിഎസിന് നേടാനായ വരുമാനവളര്‍ച്ച.5.49  ബില്യണ്‍ ഡോളര്‍ മാത്രം. പൊതുവില്‍ ഒരു സീസണിലെ ദുര്‍ബ്ബലമെന്നു വിശേഷിപ്പിക്കാവുന്ന മാര്‍ച്ചിലെ ക്വാര്‍ട്ടറില്‍ നിന്നും കേവലം 1.6% ത്തിന്റെ വര്‍ദ്ധനവ്. 

ഡോളര്‍ അധിഷ്ടിതത കണക്കുകള്‍ പ്രകാരം 2.6 2.7% വരുമാന വളര്‍ച്ചയാണ് ജെഫ്‌റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കൊടാക് ഇന്‍സ്ടിട്യുഷനല്‍ ഇക്വിറ്റീസ് എന്നിവയിലെ വിദഗ്ദ്ധര്‍  ടിസിഎസിന് കണക്കാക്കിയിരുന്നത്. ആ കണക്കുകൂട്ടലുകളില്‍ നിന്ന് ഒരു ശതമാനത്തിന്റെ വ്യത്യാസം ചെറുതല്ലെന്നാണ് വിപണിനിരീക്ഷകര്‍ കരുതുന്നത്. അത് ഓഹരിവിലകള്‍ ഇടിച്ചുതാഴ്ത്തുമെന്ന് അവര്‍ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്. 

ഇന്ത്യന്‍ രൂപയുടെ ദീര്‍ഘകാലയ മൂല്യം വച്ച് നോക്കുമ്പോള്‍ ജൂണില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ ടിസിഎസ് വാര്‍ഷിക വരുമാനത്തില്‍ 12.7% വളര്‍ച്ച നേടിയെങ്കിലും, ജൈവശാസ്ത്ര, ആരോഗ്യസംരക്ഷണ വിഭാഗങ്ങളില്‍ 18.1% വളര്‍ച്ച രേഖപ്പെടുത്തിയതൊഴിച്ചാല്‍ മറ്റെല്ലാ വിഭാഗങ്ങളിലും വരുമാനത്തില്‍ ഒറ്റയക്ക സംഖ്യയുടെ വളര്‍ച്ചമാത്രമാണുണ്ടായത്. മാര്‍ച്ച് ക്വാര്‍ട്ടറില്‍ എല്ലാ മേഖലകളിലും ശക്തമായ വളര്‍ച്ചയുണ്ടായിരുന്നു. 

ടിസിഎസിന്റെ പ്രവര്‍ത്തന ലാഭം 24 .2% എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പടുന്നത്. ഇതും ജെഫ്‌റീസും കോടാക്കും കണക്കാക്കിയിരുന്നതിനേക്കാള്‍ അല്‍പ്പം കുറവാണ്. ആദ്യ ക്വാര്‍ട്ടറില്‍ ടിസിഎസിന്റെ ആകെ വരുമാനം 8,131  കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 .8% വളര്‍ച്ചയാണുണ്ടായത്. എന്നാല്‍ ഓഹരിമൂലധനം കുറയ്ക്കുന്നതിനായി ഓഹരികള്‍ തിരികെ വാങ്ങിയ കമ്പനിയുടെ നടപടിയുടെ ഫലമായി ഒരു ഓഹരിയുടെമേല്‍ മുന്‍വര്‍ഷത്തെക്കാള്‍ 13 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.

ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ വിഭാവനം ചെയ്തിരുന്നതിനേക്കാള്‍ കുറവായിരുന്നു വരുമാനമെന്നു കമ്പനി മാനേജ്‌മെന്റ് അതേക്കുറിച്ചു തിരക്കിയ വിശകലന വിദഗ്ദ്ധരോട്  പറയുകയുണ്ടായി. ഇതുവരെയായി പല ക്വാര്‍ട്ടറുകളിലും വലിയ കരാറുകള്‍ നേടാനായെങ്കിലും വരുമാനം നിരാശപ്പെടുത്തുകയാണെന്നും കമ്പനി പറയുന്നു. ജൂണ്‍ ക്വാര്‍ട്ടറില്‍ 5.7 ബില്യണ്‍ ഡോളറിന്റെ പുതിയ കരാറുകള്‍ നേടാന്‍ കമ്പനിക്കു കഴിഞ്ഞു. ഒരു വര്‍ഷം മുമ്പ് നേടിയ 4.9 ബില്യണ്‍ ഡോളറിനെക്കാള്‍ കൂടുതലായിരുന്നു അത്.  

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍വലിയ മുന്നേറ്റം നടത്തിയ  ഏറ്റവും വലിയ ബിസിനസ് മേഖലകളായ ബാങ്കിങ്, ഇന്‍ഷുറന്‍സ് എന്നിവയിലെവളര്‍ച്ച മാര്‍ച്ചിലെ 11 .6% ആയിരുന്നത് ജൂണില്‍ 9.2% മായി കുറഞ്ഞു. മറ്റൊരു വലിയ ബിസിനസ് മേഖലയായ റീറ്റെയ്ല്‍, പാക്ക് ചെയ്ത ഉപഭോഗവസ്തുക്കള്‍  എന്നിവയിലും മാര്‍ച്ചിലെ 9.9% ത്തില്‍നിന്നും വരുമാനം ജൂണില്‍ 7.9% ആയി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ രണ്ടു വിഭാഗങ്ങളില്‍ നിന്നുമാണ് വരുമാനത്തിന്റെ 47 ശതമാനവും കമ്പനി നേടിയിരുന്നത്. 

 

Other News