വിലയില്ലാത്ത ഓഹരികളുമായി നിരവധി കമ്പനികൾ


JULY 19, 2019, 10:31 AM IST

ഇന്ത്യൻ സാമ്പത്തികരംഗം ചെന്നെത്തിയിട്ടുള്ള പ്രതിസന്ധി എത്ര രൂക്ഷമാണെന്നതിന്റെ സൂചകമാവുകയാണ് 2016നു ശേഷം ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിയിലെ പ്രകടനം. ഈ കമ്പനികളിൽ  പകുതിയോളം എണ്ണത്തിനും അവയുടെ ഓഹരികൾക്ക്  കഴിഞ്ഞ മൂന്നുവർഷങ്ങളായി അവയുടെ ഓഫർ വിലയുടെ (ഐപിഒ) പകുതി മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ. 

സെൻസെക്‌സ് എടുത്താൽ 51.1 ശതമാനവും നിഫ്റ്റിയിൽ 48.5% വുമായിരുന്നു അവയ്ക്ക് കണ്ടെത്താനായ വിപണിമൂല്യം. 2016നു ശേഷം ലിസ്റ്റ് ചെയ്ത 99 കമ്പനികളിൽ 44 എണ്ണവും ഓഫർ വിലക്ക് താഴെയാണ് ഓഹരികൾ വിറ്റത്. ഈ 44 കമ്പനികളിൽ 37 എണ്ണത്തിന്റെ വില പൂജ്യത്തിനും താഴേക്ക് കുതിക്കുകയും ചെയ്തു. ചില കമ്പനികളുടെ കാര്യത്തിൽ രണ്ടക്ക സംഖ്യ താഴേക്ക്. 

സമീപ വർഷങ്ങളിൽ വളരെ കൂടിയ നിരക്കിൽ  ഓഫർ വില നിശ്ചയിക്കുന്ന പ്രവണത ഏറിവരുകയായിരുന്നു. ഇത് കാരണം ലിസ്റ്റ് ചെയ്തതിനു ശേഷം ഓഹരികൾ വിപണനം ചെയ്യാതെ കുമിഞ്ഞു കൂടിയതും മധ്യനിലവാരത്തിലും (മിഡ് ക്യാപ്) കുറഞ്ഞ നിലവാരത്തിലും (സ്മാൾ ക്യാപ്) മൂലധന നിക്ഷേപമുള്ള കമ്പനികളുടെ പ്രവർത്തനം മോശമായതും ചില കമ്പനികളുടെ ഓഹരിവില ഓഫർ വിലയിലും ഏറെത്താഴെ എത്തിച്ചു എന്നാണ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ പറയുന്നത്. 

എസ് ചാന്ദ് & കോ, സിഎൽ  എഡ്യൂക്കേറ്റ്, എച്ച്പിഎൽ ഇലക്ട്രിക്ക് & പവർ, പ്രിസിഷൻ ഗ്രാംഷാഫ്റ്റ്‌സ്, ജിടിപിഎൽ ഹാഥ് വേ, ന്യൂ ഇന്ത്യ അഷ്വറൻസ് എന്നിവ പണം നഷ്ടപ്പെട്ട കമ്പനികളുടെ പട്ടികയിൽ മുന്നിലാണ്. ലിസ്റ്റ് ചെയ്തതിനു ശേഷം 88.3% വരെ പണം ഈ ഓഹരികളിൽ നിക്ഷേപിച്ചവർക്ക് നഷ്ടമായി. വിദ്യാഭ്യാസ മേഖലയോടാണ് ഓഹരി വിപണി ഏറ്റവും നിഷേധാത്മക സമീപനം കാട്ടിയത്.  

ഓഫർ വിലയോട് അമിതമായ ആവേശം നിക്ഷേപകർ കാട്ടുന്നത് തിവാണ്. വലിയൊരു സംഘം നിക്ഷേപകരും അവരുടെ ഓഹരികൾക്ക് അധിക മൂല്യം ലഭിക്കുമ്പോൾ പിൻവലിച്ചു മടങ്ങുകയും ചെയ്യുന്നു. ഓഹരി നിക്ഷേപങ്ങൾ തുടരുന്നതിനുള്ള ഉദ്ദേശം അവർക്കില്ല. ഇതും ഓഹരി വിലകൾ ഇടിയുന്നതിനു കാരണമാകുന്നതായി വിദഗ്ധർ പറയുന്നു.

ലിസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഓഫർ വിലയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച പൊതുമേഖലാ സ്ഥാപനം ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ്. 

ഇതോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ 70,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള തീരുമാനം പുനർവിചിന്തനത്തിനു വിധേയമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ഇടിഎഫ് റൂട്ടിലൂടെ തുടർച്ചയായുള്ള വില കുറച്ചു വിൽക്കൽ തന്ത്ര പ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യംതന്നെ ഇടിച്ചുകളയുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു

. ഇതിനു നേർവിപരീതമാണ് 2019ൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ സ്ഥിതി. അവയ്ക്ക് രണ്ടക്കസംഖ്യയിലുള്ള വർദ്ധിതമായ റിട്ടേണുകളാണ് ലഭിക്കുന്നത്. ഈ വർഷം അവസാനമായി ലിസ്റ്റ് ചെയ്യപ്പെട്ടവയുടെ  കൂട്ടത്തിലുൾപ്പെട്ട മൂന്നു കമ്പനികളാണ് പൊളികാബ്  ഇന്ത്യ, നിജൻ കെമിക്കൽസ്, ഇന്ത്യാമാർട്  ഇന്റർമീഷ് എന്നിവ. അവയ്ക്ക് യഥാക്രമം ഓഫർ വിലയുടെ 11.8%, 53.6% 38.39% എന്നീ ക്രമത്തിൽ നേട്ടമുണ്ടാക്കുന്നതിനു കഴിഞ്ഞു.

Other News