നിക്ഷേപകരെ സംരക്ഷിക്കാന്‍ മ്യുച്ച്വല്‍ ഫണ്ട് ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നു


JULY 6, 2019, 4:37 PM IST

മ്യുച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കര്‍ക്കശമാക്കി. സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന കുഴപ്പങ്ങള്‍ കാരണം നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണിത്. 

പണമായുള്ള ആസ്തിയുടെ 20% മാത്രമേ ഒരു മേഖലയില്‍ നിക്ഷേപിക്കാവൂവെന്നതാണ് സെബിയുടെ പുതിയ  നിര്‍ദ്ദേശം. നിലവില്‍ ഇതിന്റെ പരിധി 25 ശതമാനമാണ്. പെട്ടെന്നുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പണമായുള്ള ആസ്തിയുടെ അഞ്ചിലൊരു ഭാഗമെങ്കിലും  കരുതല്‍ ധനമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 91 ദിവസത്തെ കാലാവധിക്കാണ്  മ്യുച്ച്വല്‍ ഫണ്ടുകളില്‍ ലിക്വിഡ് ഫണ്ടുകള്‍ നിക്ഷപിക്കുന്നത്. 

ബാങ്കുകളുടെ വായ്പകളില്‍ നിന്നും വ്യത്യസ്തമാണ് മ്യുച്ച്വല്‍ ഫണ്ടുകളെന്നും സുരക്ഷിതത്വത്തിന്റെയും നിക്ഷേപങ്ങളുടെയും ഘടകങ്ങള്‍ അതിനാവശ്യമാണെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിനു ശേഷം സെബി ചെയര്‍മാന്‍ അജയ് ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രത്യേക മേഖലയില്‍ മ്യുച്ച്വല്‍ ഫണ്ടുകളുടെ നിക്ഷേപം പരിമിതപ്പെടുത്തണമെന്ന ശുപാര്‍ശ സെബി രൂപീകരിച്ച മ്യുച്ച്വല്‍ ഫണ്ട് ഉപദേശക സമിതി നല്‍കിയിരുന്നു.   

ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍എഫ്എസ്) ലിമിറ്റഡ് പണം നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയെത്തുടര്‍ന്നു ഇന്ത്യയിലെ 'ഷാഡോ ബാങ്കിങ്' വ്യവസായം ലിക്വിഡ് ഫണ്ട് പ്രതിസന്ധിയിലകപ്പെട്ടിരുന്നു. ബാങ്കിങ് ഇതര വായ്പാ സ്ഥാപനങ്ങള്‍ക്ക് വലിയ തോതില്‍ മ്യുച്ച്വല്‍ ഫണ്ടുകള്‍ പണം നല്‍കിയിരുന്നു. കടം നല്‍കിയ 13.24  ട്രില്യണ്‍ രൂപയുടെ അസ്സെറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) നെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അതുയര്‍ത്തി. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഹൗസിങ് വായ്പാ സ്ഥാപനങ്ങള്‍ക്കുമായി 3.12 ട്രില്യണ്‍ രൂപയുടെ മ്യുച്ച്വല്‍ ഫണ്ട് ആണുള്ളത്. 

2020 സെപ്റ്റംബര്‍ മുതല്‍ വിവിധ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് പരിധി കുറച്ചുകൊണ്ടുള്ള സെബിയുടെ തീരുമാനം ഇന്ത്യയുടെ 25.93  ട്രില്യണ്‍ രൂപയുടെ മ്യുച്ച്വല്‍ ഫണ്ട് വ്യവസായത്തില്‍ അതിന്റേതായ സ്വാധീനമുണ്ടാക്കും. 

ഓഹരികള്‍ക്കെതിരെ 50,000 കോടി രൂപയുടെ വായ്പകള്‍ നിലവില്‍ മ്യുച്ച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രൊമോട്ടര്‍മാര്‍ വായ്പകള്‍ ഉയര്‍ത്തി വാങ്ങുന്നതിന്റെ ഫലമായാണത് സംഭവിക്കുന്നത്. നിലവില്‍ സെക്യൂരിറ്റി 2:1 എന്ന അനുപാതത്തിലാണ്. അത് 4:1 എന്ന തോതിലാക്കണമെന്നാണ് സെബി നിര്‍ദ്ദേശിച്ചിട്ടുള്ളത്.   

ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാറ്റങ്ങള്‍ പല മ്യുച്ച്വല്‍ ഫണ്ടുകളും സ്വയമേവ നടപ്പാക്കിയിട്ടുണ്ടെന്നാണ് ഫണ്ട് മാനേജര്‍മാര്‍ അവകാശപ്പെടുന്നത്. ലിക്വിഡ് ഫണ്ട് 1015% ഇപ്പോള്‍ത്തന്നെ പണത്തിന് തുല്യമായി കരുതാവുന്ന ബില്ലുകളില്‍ നിക്ഷേപിക്കുന്നുണ്ട്. മറ്റു നിര്‍ദേശങ്ങള്‍ 69 മാസങ്ങള്‍ക്കുള്ളില്‍ പ്രാവര്‍ത്തികമാകും. നല്‍കുന്ന വായ്പകള്‍ക്കുള്ള സെക്യൂരിറ്റി നാല് മടങ്ങായി ഉയര്‍ത്തിയത് ഓഹരി വിപണിയില്‍ മ്യുച്ച്വല്‍ ഫണ്ടുകള്‍ക്ക് വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

Other News