ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസാകാന്‍ ഡല്‍ഹി-ലക്‌നൗ തേജസ് എക്‌സ്പ്രസ്


JULY 9, 2019, 4:50 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. ന്യൂഡല്‍ഹി-ലഖ്‌നൗ-ന്യൂഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആഢംബര ട്രെയിനായ തേജസ് എക്‌സ്പ്രസ് ഇതിനായി ഇന്ത്യന്‍ റെയില്‍വേ സ്വാകാര്യസ്ഥാപനത്തിന് കൈമാറും. റെയില്‍വേ സ്വകാര്യവത്ക്കരിക്കുന്നതിന് മുന്നോടിയായിട്ടാണ് തീരുമാനമെന്നറിയുന്നു.

തേജസിന്റെ നടത്തിപ്പ് ആദ്യം റെയില്‍വേയുടെ സബ്‌സിഡറിയായ ഐആര്‍സിടിസിയ്ക്ക് കൈമാറുകയും ഐആര്‍സിടിസി ഓണ്‍ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യസ്ഥാപനത്തെ ഏല്‍പിക്കുകയുമാണ് ചെയ്യുക. ഇതിനായി ഐര്‍സിടിസി ടെണ്ടര്‍ ക്ഷണിക്കും. ഇന്ത്യന്‍ റെയില്‍വേ പണയവ്യവസ്ഥയിലാണ് തേജസ് ഐആര്‍സിടിസിയ്ക്ക് കൈമാറുക.

Other News