വിസ്താര ഇനി ബാങ്കോംഗിലേയ്ക്കും


AUGUST 12, 2019, 12:20 PM IST

ന്യൂഡല്‍ഹി: സ്വകാര്യ വിമാനകമ്പനിയായ വിസ്താര ഇനി ബാങ്കോംഗിലേയ്ക്കും സര്‍വീസ് നടത്തും. ബാങ്കോംഗ്-ഡല്‍ഹി-ബാങ്കോംഗ് ദൈനംദിന സര്‍വീസ് ഈ മാസം 27ാം തീയതി തൊട്ട് ആരംഭിക്കുമെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു.  ആപ്പുകള്‍, സ്വകാര്യ ഏജന്‍സികള്‍,കമ്പനി വെബ്‌സൈറ്റ് തുടങ്ങി ലഭ്യമായ എല്ലാ ചാനലുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. മടക്കടിക്കറ്റടക്കം 16,936 രൂപയാണ് ചാര്‍ജ്.

 ടാറ്റ സണ്‍സ്-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത ഉടമസ്ഥതയിലുള്ള വിസ്താരയുടെ മൂന്നാമത് അന്തര്‍ദ്ദേശീയ ലക്ഷ്യസ്ഥാനമാണ് ബാങ്കോംഗ്. മൊത്തം 27 നഗരങ്ങളിലേയ്ക്കാണ് കമ്പനി സര്‍വീസ് നടത്തുന്നത്. 

ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കടുത്ത മത്സരം നടക്കുന്ന സാഹചര്യത്തിലാണ് വിസ്താര തങ്ങളുടെ പുതിയ ലക്ഷ്യസ്ഥാനം പ്രഖ്യാപിച്ചിട്ടുള്ളത് എന്ന പ്രത്യേകതയുമുണ്ട്. ഈ കഴിഞ്ഞ ആറിനാണ് കമ്പനി തങ്ങളുടെ ആദ്യ അന്തര്‍ദ്ദേശീയ സര്‍വീസ് ആരംഭിക്കുന്നത് തന്നെ. അതേസമയം ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മൊത്തം വിമാനങ്ങളുടെ എണ്ണം 41 ആക്കി വര്‍ധിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.നിലവില്‍ 30 ആണ് കമ്പനിയുടെ കൈവശമുള്ള വിമാനങ്ങളുടെ എണ്ണം.

Other News